Breaking News

Trending right now:
Description
 
Nov 06, 2013

മോര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്ത WCC സെന്‍ട്രല്‍ കമ്മിറ്റിയിലേയ്‌ക്ക്‌ തെരെഞ്ഞെടുക്കപ്പെട്ടു

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം
image

 

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മോർ നിക്കോളോവോസ് മെത്രാപോലീത്ത വേൾഡു കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ (WCC) സെൻട്രൽ കമ്മറ്റിയിലേക്ക് ഓറിയന്ടൽ ഓർത്തഡോൿസ്‌ സഭയുടെ പ്രതിനിധിയായി വരുന്ന ഏഴ് വർഷത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

വ്യത്യസ്ത സംസ്കാരത്തിലും പാരമ്പര്യത്തിലുമുളള സഭകളുടെ ഏറ്റവും വലിയ ഈ ആഗോള സംഗമം ദക്ഷിണ കൊറിയായിലെ ബുസാനില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ എട്ട് വരെയാണ് നടക്കുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഏഴംഗ ഡെലിഗേഷന്‍ വേള്‍ഡ് ക്രിസ്ത്യന്‍ കൌണ്‍സില്‍ ഡബ്ല്യുസിസിയുടെ പത്താമത് അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്.

1948-ല്‍ പ്രസ്ഥാനം ആരംഭിച്ചപ്പോൾ 147 അംഗസഭകളാണുണ്ടായിരുന്നത്. ഇപ്പോളത് 345 -ല്‍ എത്തി നില്ക്കുന്നു. ബുസാന്‍ അസംബ്ലിയില്‍ 110 രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തോളം പ്രതിനിധികളും, വിവിധ സഭകളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും നിരവധി നിരീക്ഷകരും, നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.

Other Members elected from India

  • Bishop Dr Isaac Mor Philoxenos Mar Thoma Syrian Church of Malabar Mar Thoma
  • Dr Theodora Issa Syrian Orthodox Patriarchate of Antioch and All the East, Orthodox Oriental
  • Ms Roma Ann Nisha Prodhan Church of North India United and Uniting
  • Bishop Samuel Robert Azariah Church of Pakistan United and Uniting
  • Mr Modayil Mani Philip Church of South India United and Uniting
  • Bishop Taranath Sugnanam Sagar Methodist Church in India