Breaking News

Trending right now:
Description
 
Oct 22, 2012

ഹാലോവിന്‍ ആഘോഷത്തിനായി എങ്ങും ഒരുക്കങ്ങള്‍

image ഹാലോവിന്‍ ആഘോഷങ്ങള്‍ക്കായി യൂറോപ്പിലെങ്ങും ഒരുക്കങ്ങളായി. അയര്‍ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലുമൊക്കെ ആഘോഷം അതികേമമാണ്‌. പോരെങ്കില്‍ അവധിദിവസവും. അമേരിക്കയിലും ഹാലോവീന്‍ ആഘോഷം പൊടിപൂരമാണ്‌. ഓസ്‌ട്രേലിയയില്‍ ഒരു ലക്ഷം ഹാലോവീന്‍ മത്തങ്ങകളാണ്‌ വില്‍പ്പനയ്‌ക്കെത്തുന്നത്‌.

സാധാരണയായി ഒക്‌ടോബറിലെ അവസാന രാത്രിയാണ്‌ ഹാലോവിന്‍ ആഘോഷിക്കുന്നത്‌. സകല വിശുദ്ധരുടേയും തിരുനാളായ `ആള്‍ ഹാലോവ്‌സ്‌ ഈവനിംഗ്‌' എന്നതിന്റെ ചുരുക്കപ്പേരാണ്‌ ഹാലോവീന്‍ എന്നായതെന്നാണ്‌ കരുതുന്നത്‌.

പ്രേതരൂപത്തിലും മന്ത്രവാദികളായും പേടിപ്പിക്കുന്ന വേഷങ്ങളിലാണ്‌ ഹാലോവീന്‍ ദിനത്തില്‍ കുട്ടികളും മുതിര്‍ന്നവരും പുറത്തിറങ്ങുക. മത്തങ്ങയില്‍ വിവിധ രൂപങ്ങളുണ്ടാക്കുന്നതും പതിവാണ്‌. പഴയസാധനങ്ങളൊക്കെ കൂട്ടിയിട്ടു കത്തിക്കുകയും മത്തങ്ങവിളക്കുകള്‍ തെളിക്കുകയും ആഘോഷത്തിന്റെ ഭാഗമാണ്‌. ട്രിക്ക്‌ ഓര്‍ ട്രീറ്റ്‌ എന്നു ചോദിക്കുന്നതും ബാംബ്രാക്ക്‌ മുറിക്കുന്നതും ആഘോഷത്തില്‍ പെടും.