Breaking News

Trending right now:
Description
 
Nov 06, 2013

സിംഫണിയുടെ `യാത്ര' രാഗാനുഭവങ്ങള്‍ക്കൊണ്ട്‌ സദസ്‌ ആടിപ്പാടി

JOSE M GEORGE
image

മെല്‍ബണ്‍: മെല്‍ബണിലെ ഗായകരുടെ കൂട്ടായ്‌മയായ സിംഫണി ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സംഗീത സന്ധ്യ `യാത്രാമൊഴി' ശ്രദ്ധേയമായി.

യുവഗായകരുടെ പാട്ടുകള്‍ ഓക്‌ ലെ സൗത്ത്‌ ക്രിസ്‌ത്യന്‍ തിയേറ്ററില്‍ മണിക്കിനാവില്‍ കൊതുമ്പുവള്ളമായി മാറിയപ്പോള്‍ നിവേദ്യയും ഹരിഹരനും തിങ്ങിനിറഞ്ഞ സദസ്‌ ഒന്നടങ്കം ഹര്‍ഷാരവം മുഴക്കി. ഫെമിള്‍ പാടിയ നിലാവേ, മീനാക്ഷി പാടിയ കറുപ്പുതാന്‍ എനിക്കു പിടിച്ച കളര്‍, ശിവകുമാറിന്റെ ഓംങ്കാര നഥനും, ഈ കൂട്ടായ്‌മയ്‌ക്ക്‌ ആദ്യം മുതല്‍ മുന്‍കൈ എടുത്ത ദീപ സജുവിന്റെ ആചാ നാച്‌ലെയും നവ്യാനുഭവമായി. ശുഭ മനോജിന്റെ പാട്ടുകള്‍ വേദിയിലെ കാണികള്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.

കളകളാരസം മുഴക്കി ഓടിയെത്തിയ തില്ലാന തില്ലാനയുമായി സജിനിയും വിനോദും വേദി കൈയടക്കിയിരുന്നു. ഒപ്പം അരങ്ങത്ത്‌ ആടിപാടിയ നര്‍ത്തകിമാര്‍ സിംഫണിക്ക്‌ യാത്രയുടെ വരദാനമൊരുക്കി.

അനൂപ്‌ ഗോപന്റെ അമ്പേ... അമ്പേയും സിന്ധു രാജിന്റെ ജാനേ മന്‍ ജാനേ മന്‍ സദസിലെ ആസ്വാദകരെ പാട്ടിന്റെ പാലാഴി തീര്‍ത്തപ്പോള്‍ ജാസി ഗിഫ്‌റ്റിന്റെ അന്നക്കിളി നീ എന്നിലെ ഗാനവുമായി ആര്‍ക്കര്‍ വേദി തന്നെ കൈയടക്കി.

ഗോപകുമാര്‍ - മനോജ്‌ സംഘത്തിന്റെ കാട്ടുകുയിലേ മാനസകുയിലേ, സിന്‍സിയുടെ ഭം മരുതം മനീഷും സിന്ധുവും ഗായകരായെത്തിയ പ്രശയ മാത്രവും ആസ്വാദകരെ പാട്ടിന്റെ മാസ്‌മരിക ലോകത്തെത്തിച്ച മൂന്നു മണിക്കൂര്‍ മെല്‍ബണ്‍ സിംഫണിയുടെ താളലയങ്ങള്‍ക്ക്‌ ആസ്വാദക മനസില്‍ ഒരു പുത്തന്‍ അനുഭവമായി.