Breaking News

Trending right now:
Description
 
Nov 06, 2013

ചിത്രയെ കണ്‍നിറയെ കണ്ടു, ചന്ദ്രലേഖയ്‌ക്ക്‌ ആനന്ദക്കണ്ണീര്‍

image യൂട്യൂബിലൂടെ ചിത്രയുടെ പാട്ടുപാടി പിന്നണി ഗായികയാകാന്‍ ഭാഗ്യം ലഭിച്ച ചന്ദ്രലേഖയ്‌ക്ക്‌ ഇത്‌ സ്വപ്‌ന സാഫല്യം. രാജഹംസമേ എന്ന ഗാനം മനോഹരമായി പാടിയ ചന്ദ്രലേഖയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കെ.എസ്‌. ചിത്രയെ നേരില്‍കണ്ട്‌ അനുഗ്രഹം വാങ്ങണമെന്നത്‌. കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോയിലാണ്‌ ചിത്രയെ നേരില്‍ കാണാന്‍ ചന്ദ്രലേഖയ്‌ക്ക്‌ അവസരം ലഭിച്ചത്‌. കാമറകള്‍ക്കു മുന്നില്‍ ചന്ദ്രലേഖയെ കൈകൊടുത്ത്‌ അഭിനന്ദിച്ച ചിത്ര എല്ലാ ആശംസകളും നേര്‍ന്നു.