Breaking News

Trending right now:
Description
 
Nov 06, 2013

കൂറ്റന്‍ വളര്‍ത്തുനായ കടിച്ചുകുടഞ്ഞ നാലുവയസുകാരി മരിച്ചു

image കൂറ്റന്‍ വളര്‍ത്തുനായ പാവക്കുട്ടിയെ എന്നപോലെ കുടഞ്ഞെറിഞ്ഞ നാലുവയസുകാരി മരിച്ചു. യുകെ, ലെസ്‌റ്ററിലെ മൗണ്ട്‌സോറലില്‍ ഇന്നലെ ഉച്ചയ്‌ക്കാണ്‌ നാടിനെ നടുക്കിയ സംഭവം. ലക്‌സി ഹഡ്‌സണ്‍ എന്ന നാലുവയസുകാരിയാണ്‌ അതിദാരുണമായി കൊല്ലപ്പെട്ടത്‌. കുട്ടിയെ ഉടന്‍തന്നെ നോട്ടിംഗ്‌ഹാം ക്യൂന്‍സ്‌ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണും ചോരയുമൊലിപ്പിച്ച കുട്ടിയുമായി അമ്മ നിലവിളിച്ചുകൊണ്ട്‌ ഓടുന്നതു കണ്ടുവെന്ന്‌ അയല്‍ക്കാര്‍ പോലീസിനോട്‌ പറഞ്ഞു.

Locally named Lexi Hudson, the girl believed to have been mauled to death by dog


Dog: Neighbours said Lexi's family had owned the animal - believed to be pictured here - for four weeks


ഫ്രഞ്ച്‌ മാസ്റ്റിഫ്‌ ക്രോസ്‌ ഇനത്തില്‍ പെട്ട കൂറ്റന്‍ നായാണ്‌ ലെക്‌സിയെ ആക്രമിച്ചത്‌. നാലാഴ്‌ച മുമ്പാണ്‌ ഈ നായയെ ഇവിടെ വളര്‍ത്താന്‍ തുടങ്ങിയതെന്ന്‌ അയല്‍ക്കാര്‍ പറയുന്നു. ലെക്‌സിയുടെ മാതാപിതാക്കളുടെ സുഹൃത്തുക്കളുടേതായിരുന്നു ഈ നായ. ഇതിനെ കുറെ ദിവസത്തേയ്‌ക്ക്‌ നോക്കുന്നതിനായി ലക്‌സിയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചതാണെന്നു പറയുന്നു. 

Tragic: Lexi Hudson was attacked at her flat in Mountsorrel, Leicestershire, with neighbours saying they heard the screams of her mother Jodi, 30, who emerged from the house with blood and mud on her