Breaking News

Trending right now:
Description
 
Nov 05, 2013

മലയാളിയായ ദിയ തോമസിന്‌ ജമൈക്കയില്‍ ഡെന്നീസ്‌ എര്‍വിന്‍ പുരസ്‌കാരം

image ഗയാന: മലയാളി പെണ്‍കുട്ടിക്ക്‌ ജമൈക്കയില്‍ ഉന്നത വിജയം. എറണാകുളം വടക്കുംപറവൂര്‍ സ്വദേശി മേനാച്ചേരില്‍ എം.ജെ തോമസിന്റെ മകള്‍ ദിയ തോമസ്‌ കരീബിയന്‍ അഡ്വാന്‍സ്‌ഡ്‌ പ്രൊഫിഷ്യന്‍സി എക്‌സാമിനേഷനില്‍ (CAPE) ഒന്നാം റാങ്കു നേടി ഉന്നത വിജയം കൈവരിച്ചതിനാണ്‌ ഡെന്നീസ്‌ എര്‍വിന്‍ പുരസ്‌കാരം ലഭിക്കുന്നത്‌. കരീബിയയിലെ 16 രാജ്യങ്ങള്‍ ഉള്‍പ്പെട്ട കരീബിയന്‍ എക്‌സാമിനേഷന്‍ കൗണ്‍സില്‍ നടത്തുന്ന കേപ്‌ പ്ലസ്‌ടുവിന്‌ തുല്യമായ കോഴ്‌സാണ്‌.


ജമൈക്കയിലെ അര്‍ഡെന്‍ ഹൈസ്‌കൂളിലാണ്‌ പഠിക്കുന്ന ദിയയുടെ പിതാവ്‌ എം.ജെ തോമസ്‌ മേനാച്ചേരി ഈ സ്‌കൂളിലെതന്നെ ഫിസിക്‌സ്‌ അധ്യാപകനാണ്‌. ജമൈക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌നോളജിയില്‍ മാത്തമാറ്റിക്‌സ്‌ ലക്‌ചററാണ്‌ ദിയയുടെ മാതാവ്‌ ടെസി തോമസ്‌. ഫാ. ആന്റണി മേനാച്ചേരി സിഎംഐ ദിയയുടെ പിതൃസഹോദരനാണ്‌.

ഡിസംബര്‍ അഞ്ചിന്‌ ഗയാനയില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിജയത്തിനുള്ള ഡെന്നീസ്‌ എര്‍വിന്‍ പുരസ്‌കാരം ദിയ ഏറ്റുവാങ്ങും.