Breaking News

Trending right now:
Description
 
Nov 05, 2013

സിഡ്‌നി സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു

സുജീവ് വര്‍ഗീസ്‌
image


സിഡ്‌നി: സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 2 മുതല്‍ 3 വരെ തിയതികളില്‍ വിപുലമായി ആഘോഷിച്ചു. നവംബര്‍ 2 ന് രാവിലെ ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ്  വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.വൈകുന്നേരം നാലു മണിക്ക് നടന്ന റിട്രീറ്റിന്  ബഹുമാനപെട്ട ബാബു കുര്യൻ  അച്ചൻ നേതിർത്ഥം നൽകി .റിട്രീറ്റ് വിശ്വാസികള്‍ക്ക് അനുഗ്രഹപ്രദമായി. തുടര്‍ന്ന് വൈകുന്നേരം സന്ധ്യാനമസ്കാരവും റാസയും നടന്നു. 


 നവംബര്‍ 3  ഞായറായ്ച്ച രാവിലെ ബാബു കുര്യൻ അച്ചൻ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു . തുടര്‍ന്ന് പരുമല തിരുമേനിയോടുള്ള മധ്യസ്ഥ പ്രാര്‍ഥന ,റാസ, ആശിര്‍വാദം, നേര്‍ച്ച വിളമ്പ് തുടങ്ങിയവ നടന്നു .ഇടവക വികാരി ഫാ. തോമസ് വര്‍ഗീസും കമ്മറ്റി അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇടവകാഗംങ്ങള്‍ പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.