Breaking News

Trending right now:
Description
 
Nov 05, 2013

യുഎന്‍എ രണ്ടാം വിമോചന സമര പ്രഖ്യാപിച്ചു: സര്‍ക്കാര്‍ സേവന വ്യവസ്ഥകള്‍ പുതുക്കി ഉത്തരവ്‌ ഇറക്കി

image തിരുവനന്തപുരം: സര്‍ക്കാര്‍ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി ഉത്തരവ്‌ ഇറക്കാത്തതില്‍ പ്രതിഷേധിച്ച്‌ യുഎന്‍എയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുക്കൊണ്ട്‌സെക്രട്ടറിയേറ്റ്‌ സമരത്തിന്‌ കാഹളമുഴക്കിയതോടെ സര്‍ക്കാര്‍ സേവന വ്യവസ്ഥകള്‍ പുതുക്കി ഉത്തരവ്‌ ഇറക്കി. ഇന്ന്‌ 3.30യോടെയാണ്‌ ഉത്തരവ്‌ ഇറക്കിയത്‌.

ഇതുവരെ പൂഴ്‌ത്തി വച്ചിരുന്ന ഉത്തരവ്‌ സമര പ്രഖ്യാപനത്തോടെ ജീവന്‍ വയ്‌ക്കുകയായിരുന്നു. നഴ്‌സുമാരും അവരുടെ മാതാപിതാക്കളും അടക്കം നവംബര്‍ 16ന്‌ സെക്രട്ടറിയേറ്റ്‌ ഉപരോധ സമരം പ്രഖ്യാപിച്ചിരുന്നു.ഇതിനെ തുടര്‍ന്ന്‌ നവംബര്‍16ന്‌ നടത്താനിരുന്ന സമരം യുഎന്‍എ പിന്‍വലിച്ചു.

സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നെ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്റെ ഭാരവാഹികള്‍ക്ക്‌ നേരിട്ട്‌ എത്തിച്ചു നല്‌കുകയായരുന്നു ഉത്തരവിന്റെ വിശദ വിവരങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷമായി നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്നാണ്‌ സേവന വേതന വ്യവസ്ഥകള്‍ പുതുക്കുവാന്‍ സര്‍ക്കാര്‍ കമ്മീഷനെ വച്ച്‌ പഠനം നടത്തിയത്‌. എന്നാല്‍ ഉത്തരവിറക്കുവാന്‍ മനപ്പൂര്‍വ്വം സര്‍ക്കാര്‍ വൈകിക്കുകയായിരുന്നു. നഴ്‌സിംഗ്‌ മേഖലയില്‍ വീണ്ടും ചൂക്ഷണം തലപ്പൊക്കുകയാണെന്ന്‌ കണ്ടാണ്‌ യുഎന്‍എയുടെ നേതൃത്തില്‍ രണ്ടാം വിമോചന സമരത്തിന്‌ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയത്‌. ഇതിനെ തുടര്‍ന്ന്‌ ഉത്തരവ്‌ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്‌ മുമ്പു തന്നെ യിഎന്‍എ ഭാരവാഹികള്‍ക്ക്‌ എത്തിച്ചുകൊടുക്കുകയായിരുന്നു.

യുഎന്‍എയുടെ സംഘടിത ശക്തിയെ ആരോഗ്യ മാഫിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ തകര്‍ക്കാന്‍ ശ്രമം നടത്തുന്നുണ്ട്‌. അതാണ്‌ ഉത്തരവ്‌ വൈകുവാന്‍ കാരണമെന്ന്‌ യുഎന്‍എയുടെ പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ വ്യക്തമാക്കി.

നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതായി ലേബര്‍ വകുപ്പില്‍ നിന്നും യുഎന്‍എക്ക് അറിയിപ്പ് ലഭിച്ചു .സര്‍ക്കാര്‍ ഉത്തരവ് GO (MS) No :135/2013/LBR DATED 05.11.2013 പ്രകാരമാണ് ഇറങ്ങിയിട്ടുള്ളത് .