
ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറില്‍ ഇന്ത്യന്‍ താരം സെയ്ന നെഹ്വാള് കിരീടം നേടി. ഇരുപത്തിരണ്ടുകാരിയായ സെയ്ന ജര്‍മ്മനിയുടെ ജൂലിയന്‍ ഷെങ്കിനെയാണ് തോല്‍പ്പിച്ചത്. മൂന്നാം സീഡുകാരിയായ സെയ്ന ആറാം സീഡുകാരിയായ ഷെങ്കിനെതിരേ 21-17, 21-8 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് 35 മിനിട്ടുനുള്ളിലാണ് വിജയം നേടിയത്. 30,000 മുപ്പതിനായിരം ഡോളറാണ് സമ്മാനത്തുക.
വലതുകാല്മുട്ടിനുള്ള വേദന കടിച്ചമര്‍ത്തിയാണ് സെയ്ന മത്സരിച്ചത്. നേരത്തെ സെമി ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിഹാന് വാംങിനെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.
ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ സെയ്ന കഴിഞ്ഞ ജൂണില്‍ തായ്ലന്ഡ് ഓപ്പണ്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് കിരീടം നേടിയിരുന്നു.