Breaking News

Trending right now:
Description
 
Nov 04, 2013

പ്രൊഫസര്‍ എം കെ സാനുവിന്‌ അഭിനന്ദനങ്ങള്‍

Sunny Pathanamthitta
image
ലണ്ടന്‍: എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ പ്രൊഫസര്‍ എം കെ സാനുവിന്‌ യൂണിയന്‍ ഓഫ്‌ യുകെ മലയാളി അസോസിയേഷന്‍(യുഗ്‌മ) പ്രസിഡന്റ്‌ വിജി കെ പി, യുഗ്‌മ സാംസ്‌കാരികവേദി ജനറല്‍ കണ്‍വീനര്‍ ജോയി അഗസ്‌തി, യുഗ്‌മ നാഷണല്‍ ജോയിന്റ്‌ സെക്രട്ടറി എബ്രാഹം ജോര്‍ജ്‌, ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ്‌ സണ്ണി പത്തനംതിട്ട യ്‌ക്കൊപ്പം പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനും യുഗ്മ സാഹിത്യവിഭാഗം കണ്‍വീനറുമായ കാരൂര്‍ സോമന്‍ എംകെ സാനുവിനെ ആദരിച്ചു. ജീവിതത്തില്‍നിന്നും സാഹിത്യസൗന്ദര്യത്തെ വാര്‍ത്തെടുത്ത മഹാപ്രതിഭയായി മാത്രമല്ല മലയാള ഭാഷയ്‌ക്ക്‌ പുതുജീവന്‍ നല്‍കുന്നതില്‍ അധ്യാപകന്‍, എഴുത്തുകാരന്‍, വിവര്‍ത്തകന്‍, വിമര്‍ശകന്‍ എന്നിങ്ങനെ വിവിധ തുറകളില്‍ അരനൂറ്റാണ്ടിലധികം വലിയൊരു പാഠം മലയാള ഭാഷയ്‌ക്ക്‌ നല്‍കിയ മഹാപ്രതിഭയ്‌ക്ക്‌ വൈകിവന്ന അംഗീകാരം സന്തോഷം പകരുന്നതായി കാരൂര്‍ സോമന്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.