Breaking News

Trending right now:
Description
 
Nov 04, 2013

അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ ഇമ്പമാര്‍ന്ന ‘രാഘവ സംഗീത സന്ധ്യ’ അരങ്ങേറി.

ജയിന്‍ മുണ്ടയ്ക്കല്‍
image
 
താമ്പാ: കഴിഞ്ഞ ഞായറാഴ്ച (10/27/2013) നടന്ന ‘അമേരിക്കന്‍ മലയാളി വിശേഷ സാഹിത്യ സല്ലാപ’ത്തില്‍ ‘രാഘവ സംഗീത സന്ധ്യ’ ആളുകളുടെ എണ്ണം കൊണ്ടും പങ്കെടുത്തവരുടെ ഗുണപരമായ മേന്മ കൊണ്ടും ശ്രദ്ധേയമായി. പ്രസിദ്ധ അമേരിക്കന്‍ മലയാളിയായ ഡോ: ശ്രീധരന്‍ കര്‍ത്താ സുപ്രസിദ്ധ സംഗീത സംവിധായകനായ അന്തരിച്ച രാഘവന്‍ മാസ്റ്ററെ അനുസ്മരിച്ചു പ്രഭാഷണം നടത്തി. രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ആലപിക്കുവാന്‍ അമേരിക്കയിലെ സുപ്രസിദ്ധ മലയാളി ഗായകര്‍ തിരക്ക് കൂട്ടുകയായിരുന്ന്നു. ഡോ: കര്‍ത്തായുടെ ആലപിക്കപ്പെട്ട ഗാനങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ സാധാരണ ശ്രോതാക്കള്‍ക്ക് ധാരാളം അറിവ് പകരുന്നതായിരുന്നു. കര്‍ണ്ണാനന്ദകരമായ സംഗീതവിരുന്ന് ശ്രോതാക്കളെ കോരിത്തരിപ്പിച്ചു. അന്‍പതില്‍ അധികം ആളുകള്‍ പങ്കെടുത്ത സംഗീത സന്ധ്യ മാസത്തില്‍ ഒരിക്കലെങ്കിലും ഇതുപോലെ സംഘടിപ്പിക്കണം എന്ന അഭിപ്രായത്തിലാണ് മനസില്ലാമനസോടെ വളരെ വൈകി അവസാനിപ്പിച്ചത്.
 
പ്രസിദ്ധ ഗായകരായ കാര്‍ത്തിക ഷാജി, രാധിക മുരളിധരന്‍, മീനു എലിസബത്ത് മാത്യു, സംഗീത് മാത്യൂസ്‌, ജെസ്സി പീറ്റര്‍, പീറ്റര്‍ താമ്പാ, ബാബു ജനാര്‍ദ്ദനന്‍, ഡോ: ബാബു സക്കറിയ, ഷാജി തോമസ്‌, സോയ നായര്‍, ബിനു ജോസഫ്‌, അനൂപ്‌(അഗസ്ടിന്‍ ജോസഫ്‌), അജിത്‌ കുമാര്‍ ഭാസ്കരന്‍, ഡോ: ഹരിദാസ്‌ തങ്കപ്പന്‍, മാത്യു ഒഴുകയില്‍, സതീഷ്‌ നായര്‍,  അജിത്  തുടങ്ങിയവരും എബ്രഹാം തെക്കേമുറി,  ജോസഫ്‌ നമ്പിമഠം, സി.എം.സി., തോമസ്‌ കൂവള്ളൂര്‍, സജി കരിമ്പന്നൂര്‍, പി. വി. ചെറിയാന്‍, ബിജു എബ്രഹാം, സുനില്‍ മാത്യു വല്ലാത്തറ, പി. സി. മാത്യു, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, രാജു തോമസ്‌, ഡോ: എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, മോന്‍സി കൊടുമണ്‍, ഡോ: ജോസഫ്‌ ഇ. തോമസ്‌, ഷീല ചെറു, സുജ, റീനീ ജേക്കബ്‌, ജേക്കബ്‌ തോമസ്‌ മമ്പലം, എബ്രഹാം തടത്തില്‍, അബ്ദുല്‍ പുന്നയൂര്‍കുളം, പി. പി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവരും പരിപാടികളില്‍ സജീവമായി പങ്കെടുത്തു.   
 
ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു  വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 

1-862-902-0100 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395