Breaking News

Trending right now:
Description
 
Nov 04, 2013

ഓ ഐ സി സി ജീവകാരുണ്യ പ്രവര്‍ത്തകരെ അനുമോദിച്ചു

Biju Kallumala
image
ദമ്മാം.ഓ ഐ സി സി ദമ്മാം സോണ്‍ കമിറ്റി നടത്തിയ ഓണം- ഈദ്‌ കുടുംബ സംഗമത്തിന്റെ ഭാഗമായി ഓ ഐ സി സി ദമ്മാം സോണ്‍ കമ്മിറ്റി 
നിതഖാത് വോളണ്ടിയര്‍ മാരായി മികച്ച സേവനം കാഴ്ച വെച്ച ഓ ഐ സി സി നേതാക്കന്മാരായ മാത്യു ജോസഫ്‌, രമേശ്‌ പാലക്കാട്‌ , നൌഷാദ് തഴവ ,എസ എം താജുദീന്‍ എന്നിവരെയും ഹജ്ജ് വോളന്ടിയര്‍ ആയി സേവനം നടത്തിയ അബ്ദു അസ്സലംപാട്ടില്‍ നെയും  ആദരിച്ചു. ദമ്മാം നെസ്ടോ ഹാളില്‍ നടന്ന കുടുംബ സംഗമം ഓ ഐ സി സി ദമ്മാം സോണ്‍ പ്രസിഡന്റ്‌  പി എം നജീബ് ഉല്‍ഘാടനം ചെയ്തു , അഡ്വ. കെ വൈ സുധീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി, ബിജു കല്ലുമല സ്വാഗതവും , ഇ കെ സലിം നന്ദിയും പറഞ്ഞു .
സി . അബ്ദുല്‍ ഹമീദ്‌, മാത്യു ജോസഫ്‌ ,സുരേഷ് കുന്നം ,ചന്ദ്രശേഖരന്‍ നായര്‍ , ജഗിമോന്‍ ജോസഫ്‌, അസാബു ഹുസൈന്‍ ,ഡോക്ടര്‍ സിന്ധു ബിനു ,സലിം ചാത്തന്നൂര്‍ ,ഹനീഫ്‌ റാവുത്തര്‍ , സന്തോഷ്‌ വിളയില്‍എന്നിവര്‍ ആശംസകള്‍ നേര്‍ന്നു , ബിജു കല്ലുമല, സുരേഷ് കുന്നം, ജഗിമോന്‍ ജോസഫ്‌ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു .
നൌഷാദ് തഴവ അവതാരകന്‍ ആയിരുന്നു, ദമ്മാമിലെ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.