Breaking News

Trending right now:
Description
 
Nov 04, 2013

കെ.എന്‍ ബാലഗോപാലന്‍ എം.പി, ശ്രീകണ്ഠന്‍ നായര്‍ , വിനു വി. ജോണ്‍ എന്നിവരെ ഫൊക്കാന നേതാക്കള്‍ സ്വീകരിച്ചു.

Mathew Moolacheril
image

ന്യൂയോര്‍ക്ക്: മാര്‍ക്സിസ്റ്റ് പാര്‍ട്ടി യുവനേതാവും എം.പിയുമായ കെ.എന്‍ ബാലഗോപാലന്‍ , പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ ആര്‍ . ശ്രീകണ്ഠന്‍ നായര്‍ , വിനു വി. ജോണ്‍ എന്നിവരെ ഫൊക്കാന നേതാക്കള്‍ ന്യൂയോര്‍ക്ക് ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍  പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ ന്യൂയോര്‍ക്കിലെത്തിയതായിരുന്നു അവര്‍ . ഒക്ടോബര്‍ 24 വ്യാഴാഴ്ച 2:15 ന്റെ എമിറേറ്റ്സ് വിമാനത്തിലായിരുന്നു അവര്‍ എത്തിയത്.

ഫൊക്കാനയ്ക്കു വേണ്ടി ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ഫൊക്കാന നാഷണല്‍ കോ-ഓര്‍ഡിനേറ്ററും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ജോയി ഇട്ടന്‍ എന്നിവരാണ് അവര്‍ക്ക് പൂച്ചെണ്ട് നല്‍കി ആദരിച്ചത്. ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക പ്രസിഡന്റ് രവി പിള്ള, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ മാത്യു മൂലേച്ചേരില്‍ എന്നിവരും അവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

തങ്ങള്‍ക്കു ലഭിച്ച ഹൃദ്യമായ സ്വീകരണത്തിന് ബാലഗോപാലന്‍ എം.പി, ആര്‍ . ശ്രീകണ്ഠന്‍ നായര്‍ , വിനു വി. ജോണ്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.