Breaking News

Trending right now:
Description
 
Nov 04, 2013

നോര്‍ക്ക ഹെല്‍പ്‌ ഡസ്ക്കുകള്‍ തുറക്കുന്നു

image ദമ്മാം . നിതാഖാത്തില്‍ പെട്ട് നാട്ടിലേക്ക്‌ മടങ്ങുന്ന വരെ സഹായിക്കുന്നതിനായി നോര്‍ക്ക അഡ്വൈസറി കമ്മിറ്റി ദമാമില്‍ ഹെല്‍പ്പ്‌ ഡെസ്ക്ക്കള്‍ ആരംഭിക്കുന്നു. നാട്ടിലേക്കു മടങ്ങാന്‍ ഫൈനല്‍ എക്സിറ്റ്‌ ലഭിച്ചവര്‍ ഈ ഹെല്‍പ്പ്‌ ഡസ്ക്കളുമായി ബന്ധപെട്ടാല്‍ അവര്‍ക്കാവിശ്യമായ സഹായം ലഭിക്കും, എക്സിറ്റ്‌ ലഭിച്ചവര്‍ക്ക് മടക്ക യാത്രക്കുള്ള ടിക്കറ്റ്നല്‍കി അവരെ നാട്ടിലേക്കകയക്കുക എന്നതിനാണ് അടിയന്തിര പ്രാധാന്യം നല്‍കുന്നത്, പദവി ശരിയാക്കാന്‍ കഴിയാതെ ഇവിടെ തുടരുന്നവര്‍ക്കും , ഫൈനല്‍ എക്സിറ്റ് ലഭിക്കാത്തവര്‍ക്കും ഉള്ള നിയമ സഹായം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ കേരള ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ചു നടപടികള്‍ എടുക്കും .
ദമാമില്‍ ബദര്‍ അല്‍ റാബി ഡിസ്പന്‍സറി , സഫ ക്ലിനിക്ക്‌, അല്‍കോബാറില്‍ റഫ ഡിസ്പന്‍സറി എന്നിവിടങ്ങളില്‍ ആയിരിക്കുംനാളെ മുതല്‍ ഹെല്‍പ്പ്‌ ടെസ്ക്കുകള്‍ പ്രവര്‍ത്തിക്കുക.
ജുബൈല്‍, അല്‍ ഹസ്സ എന്നിവിടങ്ങളില്‍ ആവിശ്യ ഘട്ടമുണ്ടായാല്‍ ഹെല്‍പ്‌ ടെസ്ക്കുകള്‍ ആരംഭിക്കുമെന്ന് കമ്മിറ്റി അംഗങ്ങളായ പി എം നജീബ് , ബിജു കല്ലുമല, സി ഹാഷിം, ഖാദര്‍ ചെങ്ങള എന്നിവര്‍ അറിയിയിച്ചു.തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന്നോര്‍ക്ക സമിതി ദാമ്മമില്‍ യോഗം ചേരും.
സാമൂഹ്യ പ്രവര്‍ത്തകരും, വോളണ്ടിയര്‍ മാരുമായും ചര്‍ച്ച നടത്തി ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും സമിതി അംഗങ്ങള്‍ അറിയിച്ചു.
ഹെല്‍പ്പ്‌ ഡെസ്ക്ക് കളുമായി ബന്ധപെട്ടന്‍ പി എം നജീബ് (0531570600). ബിജു കല്ലുമല (0501245153), സി ഹാഷിം (0502885814)/ ഖാദര്‍ ചെങ്ങള (050073288) എന്നിവരുമായി ബന്ധപെടാവുന്നതാണ് .