Breaking News

Trending right now:
Description
 
Nov 04, 2013

വീസയ്‌ക്കു ബോണ്ട്‌ വേണ്ടെന്നു ബ്രിട്ടന്‍

image 3000 പൗണ്ടിന്റെ (4800ഡോളര്‍) സെക്യൂരിറ്റി ബോണ്ട്‌ നല്‍കിയാലേ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക്‌ വീസ അനുവദിക്കൂ എന്ന നിബന്ധന നടപ്പാക്കില്ലെന്നു ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനെ എതിര്‍ക്കുമെന്ന്‌ ലിബറല്‍ ഡെമോക്രാറ്റിക്‌പാര്‍ട്ടിക്കാരനായ ഡെപ്യൂട്ടി പ്രധാനമന്ത്രി നിക്ക്‌ ക്ലെഗ്‌ മുന്നറിയിപ്പു നല്‍കി. വീസ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനില്‍ തങ്ങുന്നവരെ ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്‌. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌, നൈജീരിയ, ഘാന എന്നീ ആറു രാജ്യങ്ങളില്‍നിന്നുള്ളവര്‍ ആറുമാസത്തെ വീസയ്‌ക്ക്‌ മൂവായിരം പൗണ്ടിന്റെ ബോണ്ട്‌ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനില്‍ തങ്ങിയാല്‍ തുക പിടിച്ചെടുക്കും. ഈ മാസം മുതല്‍ പദ്ധതി നടപ്പാക്കുമെന്ന്‌ ആഭ്യന്തരമന്ത്രി തെരേസാ മേ പറഞ്ഞിരുന്നതാണ്‌. എന്നാല്‍ ഇന്ത്യയുള്‍പ്പെടെ ബന്ധപ്പെട്ട രാജ്യങ്ങള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി.ഡെപ്യൂട്ടി പ്രധാനമന്ത്രികൂടി എതിര്‍ത്തതോടെ പദ്ധതിയുടെ കാര്യം വെള്ളത്തിലായി. പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന്‌ സര്‍ക്കാര്‍ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.