Breaking News

Trending right now:
Description
 
Nov 03, 2013

മഴ പെയ്യുമ്പോള്‍ പ്രകാശനം ചെയ്‌തു

image എം. ഗോകുല്‍ദാസ്‌ എഡിറ്റ്‌ ചെയ്‌ത മഴ പെയ്യുമ്പോള്‍ എന്ന പുസ്‌തകം തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്‌തു. അശോകന്‍ ചെരുവില്‍, വൈശാഖന്‍, ഡോ. റോസി തമ്പി, ഗായത്രി, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സച്ചിദാനന്ദന്‍, ഡി. വിനയചന്ദ്രന്‍, കെ.എല്‍. മോഹനവര്‍മ, സി.വി. ബാലകൃഷ്‌ണന്‍, പി.ആര്‍. നാഥന്‍, കെ.പി. രാമനുള്ളി, അയമനം ജോണ്‍, ശത്രുഘ്‌നന്‍, പി. സുരേന്ദ്രന്‍, വി.എസ്‌. അനില്‍കുമാര്‍, ടി.എന്‍. പ്രകാശ്‌, പി.കെ. പാറക്കടവ്‌, ശിഹാബുദ്ദീന്‍ പൊയ്‌തുതംകടവ്‌, വി.ബി. ജ്യോതിരാജ്‌, പി.എഫ്‌. മാത്യൂസ്‌, സുസ്‌മേഷ്‌ ചന്ദ്രോത്ത്‌, ഗ്രേസി, ബിന്ദുകൃഷ്‌ണന്‍, റോസി തമ്പി, റോഷ്‌നി സ്വപ്‌ന, അമൃത എന്നിവരുടെ കൃതികളാണ്‌ ഈ പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.