Breaking News

Trending right now:
Description
 
Nov 03, 2013

രാജ്യവ്യാപകമായി 15000 വൈറ്റ്‌ ലേബല്‍ എടിഎമ്മുകള്‍ ടാറ്റാ സ്ഥാപിക്കും

image ബാങ്ക്‌ നടത്താന്‍ ലൈസന്‍സ്‌ കിട്ടിയില്ലെങ്കിലും ടാറ്റാ സണ്‍സിനു പ്രശ്‌നമില്ല. മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമായി 15,000 വൈറ്റ്‌ലേബല്‍ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ കമ്പനി തയാറെടുക്കുകയാണ്‌. ഏതു ബാങ്കിന്റേയും എടിഎം കാര്‍ഡ്‌ ഉപയോഗിച്ച്‌ ഏതു സമയത്തും പണം പിന്‍വലിക്കാന്‍ കഴിയുന്നതാണ്‌ വൈറ്റ്‌ലേബല്‍ മെഷീന്‍. വിദൂര ഗ്രാമങ്ങളില്‍ ഏറ്റവും പ്രയോജനപ്പെടുന്നതാണ്‌ വൈറ്റ്‌ ലേബല്‍ എടിഎം. 15,000 എടിഎമ്മുകളില്‍ മൂന്നില്‍ രണ്ട്‌ ചെറു പട്ടണങ്ങളിലായിരിക്കും. വന്‍കിട നഗരങ്ങളില്‍ പത്തു യന്ത്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍ മൂന്നെണ്ണം ഗ്രാമങ്ങളിലും 17 എണ്ണം അര്‍ധ നഗരങ്ങളിലുമായി സ്ഥാപിക്കും. ഇതുവരെ 400 യന്ത്രങ്ങള്‍ ടാറ്റ സ്‌ഥാപിച്ചിട്ടുണ്ട്‌. ആദ്യവര്‍ഷം മഹാരാഷ്‌ട്ര, കര്‍ണാടകം, കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, യുപി എന്നിവിടങ്ങളില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കും. ഇന്ത്യയില്‍ ഇപ്പോള്‍ ഓരോ പത്തുലക്ഷം ജനതയ്‌ക്കും 98 എടിഎം മാത്രമാണുള്ളതെന്നു ടാറ്റാ കമ്യൂണിക്കേഷന്‍സ്‌ പേയ്‌മെന്റ്‌ സിഇഒ സഞ്‌ജീവ്‌ പട്ടേല്‍ പറഞ്ഞു. ചൈനയിലെ എടിഎം സാന്ദ്രത 211, ബ്രിട്ടന്‍ 530, അമേരിക്ക 1390 എന്നിങ്ങനെയാണ്‌. അമേരിക്കന്‍ എടി എമ്മുകളില്‍ പകുതിയും കാനഡയില്‍ 70 ശതമാനവുമാണ്‌. ഇന്ത്യയില്‍ (പത്തുലക്ഷം ജനങ്ങള്‍ക്ക്‌) തമിഴ്‌നാട്‌ 180, മഹാരാഷ്‌ട്ര 141, ബംഗാള്‍ 71 എന്നിങ്ങനെയാണ്‌.