Breaking News

Trending right now:
Description
 
Nov 02, 2013

ഗ്രാന്‍ഡ്‌ കേരള ഫെസ്റ്റിവല്‍ 2014 ദുബായിയിലും ഗാറൗദിലും

image യുഎഇയില്‍ താമസിക്കുന്ന 12,00,000 ലക്ഷം ഇന്ത്യന്‍ വംശജര്‍ക്ക്‌ കേരളത്തെ പരിചയപ്പെടുത്തുന്ന ഗ്രാന്‍ഡ്‌ കേരള ഫെസ്റ്റിവല്‍ 2014 ഫെബ്രുവരി 20, 21, 22 തീയതികളില്‍ ദുബായിയിലും ഗാറൗദിലും സംഘടിപ്പിക്കുമെന്ന്‌ ക്ലോറോഫില്‍ മീഡിയ ഡയറക്‌ടര്‍ സുരേഷ്‌ ലാലും സുജില്‍ ബോസും പറഞ്ഞു. കേരളത്തിന്റെ സംസ്‌കാരം, ആരോഗ്യം, ടൂറിസം, നിക്ഷേപം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലയെ പരിചയപ്പെടുത്തുന്ന ഡിസ്‌കവര്‍ കേരളയും സിനിമ, മിമിക്രി താരങ്ങള്‍ പങ്കെടുക്കുന്ന എന്‍ജോയ്‌ കേരളയും, മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ വിഭവങ്ങളെ പരിചയപ്പെടുത്തുന്ന ടേസ്റ്റ്‌ ഓഫ്‌ കേരളയുമാണ്‌ ഫെസ്റ്റിവലിന്റെ സവിശേഷത.