Breaking News

Trending right now:
Description
 
Nov 01, 2013

വിവാഹം ആഘോഷമാക്കാതെ വിവാഹത്തിനു ചെലവാകേണ്ട തുക കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി

image എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി, ഇന്ന് വിവാഹിതരാകാന്‍ പോകുന്ന ചലചിത്രതാരം റിമ കല്ലിങ്കലും സംവിധായകന്‍ ആശിഖ് അബുവും ചേര്‍ന്ന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വിവാഹം ആഘോഷമാക്കാതെ വിവാഹത്തിനു ചെലവാകേണ്ട തുക തങ്ങള്‍ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി നല്കുകയാണെന്ന് ആശിഖ് അബു പറഞ്ഞു. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് ഇത് മാതൃകയാകുകയാണെങ്കില്‍, അതാണ് തങ്ങളുടെ ഏറ്റവും വലിയ സന്തോഷമെന്നും അവര്‍ പറഞ്ഞു.