
ഏറെക്കാലമായി ലോകം
പ്രതീക്ഷിച്ചിരുന്ന ഗൂഗിള്‍ നെക്സസ് 5 ഹാന്‍ഡ് സെറ്റുകള്‍ ഇന്നു മുതല്‍
സ്വന്തമാക്കാം. പുതിയ 4.4 കിറ്റ്കാറ്റ് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ്
സിസ്റ്റത്തിലാണ് പുതിയ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4.95 ഇഞ്ച് വലിപ്പത്തിലുള്ള
സ്ക്രീനാണ് നെക്സസ് 5-ന്. 8 എംപി ക്യാമറയും 1.3
എംപി ഫ്രണ്ട് ക്യാമറയുമുണ്ട്
ഈ ഫോണിന്. 2 ജിബി റാമുള്ള 16 ജിബി ഫോണിന് 299 പൗണ്ടും 32 ജിബി ഫോണിന് 339
പൗണ്ടുമാണ് വില.
4ജി റെഡി ഹാന്‍ഡ്സെറ്റ് ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍
നിന്നു സ്വന്തമാക്കാം.

ആപ്പിളിന്റെ ഐഫോണ്‍ 5എസ്, സാംസങിന്റെ ഗ്യാലക്സി
എസ്4 എന്നിങ്ങനെയുള്ള സ്മാര്‍ട്ട്ഫോണുകളുമായി നേരിട്ട് മത്സരിക്കുന്നതാണ്
ഗൂഗിളിന്റെ നെക്സസ് 5. കറപ്പ്, വെളുപ്പ് നിറങ്ങളിലാണ് ഈ ഫോണ്‍
വിപണിയിലെത്തുന്നത്. വളരെ വേഗം കമാന്‍ഡുകള്‍ സ്വീകരിക്കാന്‍ കഴിയുന്ന
സ്നാപ്ഡ്രാഗണ്‍ 800 ചിപ്പാണ് ഇതിലുള്ളത്. സംസങ് നോട്ട് 3, നോക്കിയ ലൂമിയ 1520
എന്നീ ഫോണുകളിലും ഈ ചിപ്പാണ് ഉപയോഗിക്കുന്നത്. ഓകെ ഗൂഗിള്‍ എന്നു പറയുന്നതോടെ
ഫോണ്‍ സജീവമാകുമെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.