Breaking News

Trending right now:
Description
 
Oct 31, 2013

ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ബ്യൂട്ടിസ്റ്റോര്‍ തുറന്നു

image ആമസോണ്‍ ഇന്ത്യ അയ്യായിരത്തിലധികം സൗന്ദര്യ സംവര്‍ധക ഉല്‍പന്നങ്ങളുമായി ഓണ്‍ലൈന്‍ ബ്യൂട്ടിസ്റ്റോര്‍ തുറന്നു. കളര്‍ കോസ്‌മെറ്റിക്‌സ്‌, ഷാംപൂ, മോയ്‌സ്‌ച്വറൈസുകള്‍, ലിപ്‌സ്റ്റിക്‌, ഐ ഷാഡോ, നെയില്‍ പോളീഷ്‌, പെര്‍ഫ്യൂം, ഫൗണ്ടേഷന്‍, ബ്ലഷര്‍, കണ്ടീഷണര്‍, സ്‌കിന്‍കെയര്‍ ലോഷന്‍, ഡിയോഡറന്റ്‌, ഹെയര്‍ കളര്‍, ഹെയര്‍ ഓയില്‍, സീറം, സ്‌പ്രേ തുടങ്ങി വിവിധ ഉല്‍പന്നങ്ങളുടെ പ്രമുഖ ബ്രാന്റുകളെല്ലാം ആമസോണ്‍ ഇ ന്ത്യയുടെ ഓണ്‍ലൈന്‍ ബ്യൂട്ടിസ്റ്റോറില്‍ അണിനിരക്കുന്നു.
ലാക്‌മെ, റെവലോണ്‍, മേബെലിന്‍, ലോറീല്‍ പാരീസ്‌, കളര്‍ബാര്‍, ലോട്ടസ്‌ ഹെര്‍ബല്‍സ്‌, ഓറിഫ്‌ളെയിം, ഒലേ, ഡവ്‌, പാന്റീന്‍, ന്യൂട്രോജിന, ഹെഡ്‌ ആന്‍ഡ്‌ ഷോള്‍ഡേഴ്‌സ്‌, സണ്‍സി ല്‍ക്ക്‌, ബയോട്ടിക്‌ തുടങ്ങിയ പ്രശസ്‌ത ബ്രാന്റുകളെല്ലാം ആമസോണ്‍ ഇന്ത്യ ബ്യൂട്ടിസ്റ്റോ റിലുണ്ട്‌.


ബ്യൂട്ടിസ്റ്റോറില്‍ ഷോപ്പിംഗ്‌ എളുപ്പമാക്കാനുള്ള നിരവധി പുതിയ സങ്കേതങ്ങളും ആമസോണ്‍ അവതരിപ്പിക്കുന്നു. എല്ലാ ഉല്‍പന്നങ്ങളും നിങ്ങളുടെ ഇഷ്‌ടനിറത്തിനുള്ളവ മാത്രം കാണാന്‍ സഹായിക്കുന്ന കളര്‍മാപ്പ്‌, വ്യക്തിഗത നിരൂപണങ്ങള്‍, ഉപയോഗിച്ചവരുടെ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉല്‍പന്നങ്ങളുടെ തെരഞ്ഞെടുക്കല്‍ ഏറെ എളുപ്പമാക്കുന്നു.
കാഷ്‌ ഓണ്‍ ഡെലിവറി, ഡെലിവറി ട്രാക്കിംഗ്‌, സൗജന്യ റിട്ടേണ്‍ പിക്കപ്പ്‌, ഫുള്‍ഫില്‍ഡ്‌ ബൈ ആമസോണ്‍ ഉല്‍പന്നങ്ങള്‍ക്ക്‌ സൗജന്യ ഡെലിവറി സേവനങ്ങളും ബ്യൂട്ടിസ്റ്റോറില്‍ ലഭ്യമാണ്‌. ബ്യൂട്ടിസ്റ്റോര്‍ ഷോപ്പിംഗ്‌ നേരിട്ടനുഭവച്ചിറയാന്‍ www.amazon.in ല്‍ ലോഗ്‌ ഇന്‍ ചെയ്യുക. www.amazon.in/apps -ല്‍ നിന്ന്‌ ആണ്‍ഡ്രോയ്‌ഡ്‌ ഫോണിനുള്ള ആമസോണ്‍ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.