Breaking News

Trending right now:
Description
 
Sep 15, 2012

സംരംഭകത്വവിദ്യാഭ്യാസം സ്‌കൂള്‍തലം മുതല്‍ വേണം

image കൊച്ചി: സ്‌കൂള്‍തലം മുതല്‍ സംരംഭക വിദ്യാഭ്യാസം വളര്‍ത്തിക്കൊണ്ടുവരണമെന്ന്‌ എമേര്‍ജിംഗ്‌ കേരള മീറ്റില്‍ ടൈ കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംരംഭത്വത്തെക്കുറിച്ചുള്ള റൗണ്ട്‌ ടേബിളില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സ്റ്റാര്‍ട്ട്‌ അപ്‌ കമ്പനികള്‍ക്ക്‌ സാമ്പത്തികസഹായത്തിനായി വഴികള്‍ തുറന്നുകിട്ടണമെന്നും സംരംഭക സൗഹൃദാന്തരീക്ഷം വളര്‍ത്തിക്കൊണ്ടുവരാന്‍ വ്യവസായങ്ങള്‍ കൂടുതലായി ഇടപെടണമെന്നും പുതിയ സംരംഭങ്ങള്‍ക്ക്‌ സമയബന്ധിതമായി റെഗുലേറ്ററി ക്ലിയറന്‍സ്‌ നടപ്പാക്കണമെന്നും റൗണ്ട്‌ ടേബിളില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പ്രമുഖ ഉദ്യോഗസ്ഥന്മാര്‍, രാജ്യമെങ്ങുനിന്നുമുള്ള സംരംഭകര്‍, വ്യവസായികള്‍, മാനേജ്‌മെന്റ്‌ വിദഗ്‌ധര്‍ തുടങ്ങിയവരാണ്‌ മീറ്റില്‍ പങ്കെടുത്തത്‌. നേരത്തെ തിരുവനന്തപുരത്ത്‌ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന്‌ ടൈ സംഘടിപ്പിച്ച സംരംഭകസൗഹൃദ എമേര്‍ജിംഗ്‌ കേരള എന്ന ശില്‌പശാലയുടെ തുടര്‍ച്ചയായാണ്‌ റൗണ്ട്‌ ടേബിള്‍ സംഘടിപ്പിച്ചത്‌. സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ അഭിമാനംകൊള്ളണമെന്ന്‌ ചര്‍ച്ചകള്‍ ഉപസമാഹരിച്ച്‌ പ്ലാനിംഗ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ പറഞ്ഞു. സര്‍ക്കാരിന്‌ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ മാത്രമേ കഴിയൂവെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്‌ ഡയറക്ടര്‍ ഡോ. ബി. അശോക്‌, കെ-ബിപ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വി. രാജഗോപാല്‍, പ്ലാനിംഗ്‌ ബോര്‍ഡ്‌ അംഗം ജി. വിജയരാഘവന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ടൈ കേരളയില്‍നിന്നും വ്യവസായരംഗത്തുനിന്നുമായി പോപ്പുലര്‍ വെഹിക്കിള്‍സ്‌ ആന്‍ഡ്‌ സര്‍വീസസ്‌ മാനേജിംഗ്‌ ഡയറക്ടറും ടൈ കേരള പ്രസിഡന്റുമായ ജോണ്‍ കെ. പോള്‍, ഗ്ലോബ്‌ടെക്ക്‌ കണ്‍സള്‍ട്ടിംഗ്‌ അസോസിയേറ്റ്‌സ്‌്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഗുല്‍ ഇക്‌ബാല്‍, മഹീന്ദ്ര ഗ്രൂപ്പ്‌ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ സെക്ടര്‍ പ്രസിഡന്റ്‌ രമേഷ്‌ അയ്യര്‍, ഏണസ്റ്റ്‌ ആന്‍ഡ്‌ യംങ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ പാര്‍ട്‌ണര്‍ - ടാക്‌സ്‌ കെ.ടി. ചാണ്ടി, കെപിഎംജി ഡയറക്ടറും ടൈ മുംബെ പ്രസിഡന്റുമായ പ്രദീപ്‌ ഉദാസ്‌, ഐബിഎസ്‌ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാനും ഫൗണ്ടറുമായ വി.കെ. മാത്യൂസ്‌, അക്‌സല്‍ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ചെയര്‍മാന്‍ എന്‍.ആര്‍. പണിക്കര്‍, സ്റ്റെര്‍ലിംഗ്‌ ഫാം റിസര്‍ച്ച്‌ ആന്‍ഡ്‌ സര്‍വീസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ശിവദാസ്‌ മേനോന്‍, സിജിഎച്ച്‌ എര്‍ത്ത്‌ മാനേജിംഗ്‌ ഡയറക്ടര്‍ ജോസ്‌ ഡൊമിനിക്‌, ടീം ഫ്രണ്ട്‌ലൈന്‍ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എസ്‌.ആര്‍. നായര്‍, എവിടി നാച്വറല്‍ പ്രൊഡക്ട്‌സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എം.എസ്‌. എ കുമാര്‍, ജീടെക്‌ എക്വിപ്‌മെന്റ്‌സ്‌ ഇന്റര്‍നാഷണല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഗീത വി. നായര്‍, എവിജി ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ചെയര്‍മാന്‍ എ.വി. ജോര്‍ജ്‌, സിന്തൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ ഡയറക്ടര്‍ ജോര്‍ജ്‌ പോള്‍, ഏണസ്‌റ്റ്‌ ആന്‍ഡ്‌ യംങ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വൈസ്‌ പ്രസിഡന്റ്‌ - മാര്‍ക്കറ്റ്‌സ്‌ രാജേഷ്‌ നായര്‍, കെപിജിഎം ജിഎം പി. കോശി ഈപ്പന്‍, സ്റ്റാര്‍ട്ടപ്‌ വില്ലേജ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സിജോ കെ. ജോര്‍ജ്‌, എന്‍.സി. ജോണ്‍ ആന്‍ഡ്‌ സണ്‍സ്‌ ഡയറക്ടര്‍ ജോണ്‍ ചാക്കോ, ടൈ കേരള എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ വിംഗ്‌ കമാന്‍ഡര്‍ കെ. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടീം ഫ്രണ്ട്‌ലൈന്‍ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടറും ടൈ ഫൗണ്ടര്‍ അംഗവുമായ എസ്‌.ആര്‍. നായര്‍ മോഡറേറ്ററായിരുന്നു.