Breaking News

Trending right now:
Description
 
Oct 31, 2013

സ്പെല്ലിങ് ബീ മത്സരം വെസ്റ്റ് ചെസ്റ്ററില്‍ ; ഗണേഷ് നായര്‍ കോ - ഓര്‍ഡിനേറ്റര്‍

Mathew Moolacheril
image


ന്യൂറോഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലും പരിസരപ്രദേശങ്ങളിലും ഉള്ള കുട്ടികള്‍ക്കായി ഒരു സ്പെല്ലിങ് ബീ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 23 ശനിയാഴ്ച്ച രാവിലെ 10 മണിമുതല്‍ ഉച്ചതിരിഞ്ഞ് 1 മണിവരെ യോങ്കേഴ്സിലുള്ള 54 യോങ്കേഴ്സ് ടെറസ്സില്‍ വച്ചാണ് പരിപാടികള്‍ നടക്കുക.

മലയാളി വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ മത്സരം ക്രമീകരിച്ചിരിക്കുന്നത്. 7,8,9 ഗ്രേഡുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുമാത്രമാണ് ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുള്ളത്. മത്സരത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ westchestermalayaleeassociation@gmail.com;  ganeshgnair@gmail.com; എന്നീ ഇമെയിലുകളില്‍ നവംബര്‍ 20-നു മുമ്പായി ബന്ധപ്പെടേണ്ടതാണ്.

സ്പെല്ലിങ് ബീ മത്സരങ്ങളുടെ കോ - ഓര്‍ഡിനേറ്ററായി ഗണേഷ് നായരെ തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ ഫൊക്കാന ട്രസ്റ്റിബോര്‍ഡ് സെക്രട്ടറി, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഗണേഷ് നായര്‍ക്ക് ഫൊക്കാനയിലും, കെ.എച്.എന്‍.എയിലും സ്പെല്ലിങ് ബീ മത്സരങ്ങള്‍ നടത്തി അനുഭവസമ്പത്തുള്ളയാളാണ്. ഗണേഷിനെപ്പോലെ കഴിവുള്ള ഒരാളെ ഈ സ്ഥാനത്തേയ്ക്ക് ലഭിച്ചത് എന്തുകൊണ്ടും ഈ മത്സരം ഒരു വന്‍ വിജയമായിത്തീരുവാന്‍ ഇടയാക്കുമെന്ന് പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് രാജന്‍ ടി. ജേക്കബ്, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.