Breaking News

Trending right now:
Description
 
Oct 31, 2013

സവിശേഷ ഡിസൈനുമായി സാംസങ്‌ ഗാലക്‌സി ഗോള്‍ഡന്‍ ഫോണ്‍; വില: 51,900 രൂപ

image അത്യാകര്‍ഷകമായ ഡിസൈനില്‍, സുവര്‍ണ നിറ സ്‌പര്‍ശമുള്ള ഫ്‌ളിപ്‌ മോഡല്‍ ഗാലക്‌സി ഫോണ്‍ സാംസങ്‌ വിപണിയിലെത്തിച്ചു. ഗാലക്‌സി ഗോള്‍ഡന്‍ എന്ന ഈ പ്രീ മിയം മോഡല്‍ സ്റ്റൈലിഷ്‌ ആയ ഫോണ്‍ ഉപയോഗിക്കാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ്‌.
തികഞ്ഞ ടച്ച്‌ ആന്റ്‌ ടൈപ്പ്‌ സ്‌മാര്‍ട്ട്‌ ഫോണാണ്‌ ഗാലക്‌സി ഗോള്‍ഡന്‍. 3.7 ഇഞ്ച്‌ സൂപ്പര്‍ അമോലെഡ്‌ ഡിസ്‌പ്ലേ, 3ത4 കീപാഡ്‌ എന്നിവ സമന്വയിക്കുന്ന ഈ മോഡല്‍ തികച്ചും ആഡംബരം നിറഞ്ഞ രൂപഭംഗിയുള്ളതാണ്‌.
1.7 ഗിഗാഹെര്‍ട്‌സ്‌ ഡ്യുവല്‍കോര്‍ പ്രോസസര്‍, 1.5 ജിബി റാം, ആന്‍ഡ്രോയ്‌ഡ്‌ 4.2 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം, 8 മെഗാപിക്‌സല്‍ കാമറ, 16 ജീബി ഇന്റേണല്‍ മെമ്മറി എന്നിവയടക്കമെത്തുന്ന ഗാലക്‌സി ഗോള്‍ഡന്‍ ഫോണിന്‌ വില 51,900 രൂപ.