Breaking News

Trending right now:
Description
 
Oct 31, 2013

ഐഫോണ്‍ 5എസ്‌, 5സി മോഡലുകള്‍ നാളെ മുതല്‍ കേരള വിപണിയില്‍

Apple\\\'s iPhone 5s, 5c to be launched in Kerala on November 1
image ഏറ്റവും പുതിയ ആപ്പിള്‍ ഐഫോണ്‍, ഐഫോണ്‍ 5എസ്‌, ഐഫോ 5സി മോഡലുകള്‍ നവംബര്‍ ഒന്നു മുതല്‍ കേരള വിപണിയിലുമെത്തും.

ഏറെ പ്രത്യേകതകളുള്ളതാണ്‌ ആപ്പിളിന്റെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍. ഇതാദ്യമായാണ്‌ ആപ്പിള്‍ ഐഫോണിന്റെ രണ്ടു വേരിയന്റുകള്‍ വിപണിയിലിറക്കുന്നത്‌.

ഐഫോണ്‍ 5എസില്‍ 64 ബിറ്റ്‌ എ7 പ്രോസസറാണുള്ളത്‌. 64 ബിറ്റ്‌ ചിപ്പുള്ള ആദ്യത്തെ സ്‌മാര്‍ട്ട്‌ഫോണാണിത്‌. കൂടാതെ ഫോണിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ഫിംഗര്‍പ്രിന്റ്‌ സെന്‍സറുമുണ്ട്‌. 4 ഇഞ്ച്‌ വലിപ്പമുള്ള 1136 x 540 റസല്യൂഷന്‍ സ്‌ക്രീനുമാണ്‌ ഈ മോഡലിന്‌. ബില്‍റ്റ്‌ ഇന്‍ ക്യാമറ 1.5 മൈക്രോ പിക്‌സല്‍ സഹിതം എട്ടു മെഗാപിക്‌സല്‍ ആയി അപ്‌ഗ്രേഡ്‌ ചെയ്‌തിരിക്കുന്നു. ട്രൂ ടോണ്‍ ഫ്‌ളാഷ്‌ ആന്‍ഡ്‌ ബേസ്റ്റ്‌ മോഡ്‌ ആണിതിന്‌. 112 ഗ്രാം മാത്രം ഭാരമുള്ള ഐഫോണ്‍ 5എസ്‌ ലോകത്തിലെതന്നെ ഏറ്റവും ഭാരം കുറഞ്ഞ സ്‌മാര്‍ട്ട്‌ഫോണാണ്‌.

ഐഫോണ്‍ 5-ന്റെ എല്ലാ സവിശേഷതകളുമുള്ളതാണ്‌ ഐഫോണ്‍ 5എസും. സില്‍വര്‍, സ്‌പേയ്‌സ്‌ ഗ്രേ, ഗോള്‍ഡ്‌ എന്നീ നിറങ്ങളില്‍ 16 ജിബി, 32 ജിബി, 64 ജിബികളില്‍ ഐഫോണ്‍ 5എസ്‌ ലഭിക്കും. 



ഐഫോണ്‍ 5സി വൈറ്റ്‌, പിങ്ക്‌, യല്ലോ, ബ്ലൂ, ഗ്രീന്‍ എന്നീ നിറങ്ങളില്‍ ലഭിക്കും. അള്‍ട്രാ ഫാസ്റ്റ്‌ വയര്‍ലെസ്‌, പുതിയ ആകര്‍ഷകമായ കളര്‍ കെയ്‌സ്‌ എന്നിവയാണ്‌ ഇതിന്റെ പ്രത്യേകത. പോളികാര്‍ബണേറ്റ്‌ ബോഡിയില്‍ നിര്‍മിക്കുന്ന ഐഫോണ്‍ 5സി-ക്ക്‌ ഐഫോണ്‍ 5-ന്റെ എല്ലാ പ്രത്യേകതകളുമുണ്ട്‌. 16 ജിബി, 32 ജിബി എന്നീ സ്റ്റോറേജ്‌ ശേഷിയിലാണ്‌ വിപണിയിലെത്തുന്നത്‌.

ഐഫോണ്‍ 5എസ്‌, 5സി എന്നിവ ഏറ്റവും പുതിയ ആപ്പിള്‍ ഐഒഎസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ ഐഒഎസ്‌ 7 സഹിതമാണ്‌ വിപണിയിലെത്തുന്നത്‌. ഓഡിയോ കോളിംഗിനായി ഫേയ്‌സ്‌ ടൈം ഓഡിയോ തുടങ്ങിയ പ്രത്യേകതകളുണ്ട്‌. പുരസ്‌കാരങ്ങള്‍ നേടിയ ആപ്പിള്‍ ഐവര്‍ക്ക്‌ സ്യൂട്ട്‌ ഈ രണ്ടു മോഡലുകളിലും ഉള്ളതിനാല്‍ ബിസിനസ്‌ ഉപയോക്താക്കള്‍ക്ക്‌ ഇത്‌ ഏറെ ഗുണകരമാണ്‌.

നവംബര്‍ ഒന്നു മുതല്‍ നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട റീട്ടെയ്‌ലറുകളില്‍ നിന്ന്‌ പുതിയ ഐഫോണുകള്‍ ലഭിക്കും. 16 ജിബി ഐഫോണ്‍ 5എസിന്‌ 53,500 രൂപയും 16 ജിബി ഐഫോണ്‍ 5സിക്ക്‌ 41,900 രൂപയുമാണ്‌ വില.

keywords: Apple's iPhone 5s, 5c to be launched in Kerala on November 1, smartphone, Kerala, God's own country