Breaking News

Trending right now:
Description
 
Oct 30, 2013

ഫ്രാന്‍സിസ്‌ പാപ്പയെ ചുറ്റിപ്പറ്റി നിന്ന മഞ്ഞയുടുപ്പുക്കാരന്‍ ഉണ്ണിക്കുട്ടന്‍ ലോകശ്രദ്ധ നേടി

Evana Peter
image പാവങ്ങളുടെ പാപ്പ എന്നറിയപ്പെടുന്ന ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ പ്രസംഗവേദി കൈയടക്കിയത്‌ ഒരു നാലു വയസുകാരന്‍. വത്തിക്കാനില്‍ തടിച്ചുകൂടിയ ജനങ്ങളോട്‌ പ്രസംഗിക്കുമ്പോഴാണ്‌ വേദിയില്‍ എത്തിപ്പെട്ട കൊളംബിയക്കാരന്‍ പയ്യന്‍ പതിനായിരങ്ങളെ അതിശയിപ്പിച്ചുകൊണ്ട്‌ മാര്‍പാപ്പയെ ചുറ്റിപ്പറ്റി നിന്നത്‌. പാപ്പ പ്രസംഗിക്കുമ്പോള്‍ കാലില്‍ വട്ടംചുറ്റിപ്പിടിച്ചു കൈകള്‍ ഉയര്‍ത്തി ചുറ്റും കറങ്ങിനടന്നും പയ്യന്‍ ശ്രദ്ധനേടി. തലമുടി പറ്റെ മുറിച്ച്‌ മഞ്ഞ ടീഷര്‍ട്ടുമിട്ട്‌ വേദിയിലെത്തിയ പയ്യന്റെ പേരെന്താണെന്ന്‌ സുരക്ഷയെക്കരുതി പുറത്തുവിട്ടിട്ടില്ല. യോദ്ധ സിനിമയിലെ പേരറിയാത്ത മൊട്ടത്തലയന്‍ പയ്യനെ ഉണ്ണിക്കുട്ടന്‍ എന്നുവിളിച്ചതുപോലെ നമുക്കും ഇവനെ പേരറിയുന്നതുവരെ ഉണ്ണിക്കുട്ടന്‍ എന്നുവിളിക്കാം.

മൊട്ടത്തലയില്‍ സ്‌നേഹപൂര്‍വം തലോടിയും കൂടെനിര്‍ത്തിയും ഫ്രാന്‍സിസ്‌ പാപ്പ പയ്യനെ പ്രോത്സാഹിപ്പിച്ചു. ചില കര്‍ദ്ദിനാള്‍മാര്‍ കുട്ടിയെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വേദി വിട്ടുപോകാന്‍ അവന്‍ കൂട്ടാക്കിയില്ല. വത്തിക്കാനിലെ ഇന്‍സ്‌റ്റാഗ്രാം പയ്യനും പാപ്പയും തമ്മിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ പുറത്തുവിട്ടു. 

Refusing to budge: The little boy clung on to the Pope's leg as he gave an address to the assembled crowds

കുടുംബങ്ങളോടു സംസാരിക്കുമ്പോഴാണ്‌ ആദ്യമായി ഉണ്ണിക്കുട്ടന്‍ വേദിയിലെത്തിയത്‌. പിന്തിരിപ്പിക്കാനും സമ്മാനങ്ങള്‍ നല്‌കാനും ശ്രമിച്ചെങ്കിലും വിടാതെ പാപ്പയുടെ ഒപ്പം കൂടി. ചില നേരം പാപ്പയുടെ ഔദ്യോഗികകസേരയില്‍ കയറി ഇരിപ്പുറപ്പിച്ചു. പ്രസംഗത്തിനുശേഷം പാപ്പ തിരികെ കസേരയിലെത്തിയപ്പോള്‍ പാപ്പയുടെ കുരിശുമാല കൈയിലെടുക്കാനും സാംസാരിക്കാനുമെല്ലാം ശ്രമിക്കുന്നുണ്ടായിരുന്നു. ഏതാണ്ട്‌ ഇരുപതു മിനിട്ടുനേരം ഉണ്ണിക്കുട്ടന്‍ വേദി കൈയടക്കി. 


Adorable: The Pope pats the boy on the head as he walks onstage in the middle of the event