Breaking News

Trending right now:
Description
 
Oct 30, 2013

ഐഫോണ്‍ 5എസ്‌ ബാറ്ററി തീര്‍ന്നുപോകുന്ന പ്രശ്‌നം കണ്ടാല്‍ പകരം ഫോണ്‍ കൊടുക്കുമെന്ന്‌ ആപ്പിള്‍

Evana Peter
image നിര്‍മാണത്തിലെ തകരാര്‍ മൂലം ചില ഐഫോണ്‍ 5എസ്‌ ഫോണുകളുടെ ബാറ്ററി ചാര്‍ജ്‌ കുറഞ്ഞുപോകുന്ന പ്രശ്‌നം കണ്ടെത്തിയിട്ടുണ്ടെന്ന്‌ ആപ്പിള്‍ സമ്മതിച്ചു. വളരെക്കുറച്ചുമാത്രം ഐഫോണ്‍ 5എസിനാണ്‌ ഈ പ്രശ്‌നം കണ്ടതെന്നും ഇവ മാറ്റി നല്‌കുമെന്നുമാണ്‌ കമ്പനിയുടെ നിലപാട്‌. കഴിഞ്ഞ സെപ്‌റ്റംബറില്‍ പുറത്തിറക്കിയതിനുശേഷം 9 മില്യണ്‍ ഐഫോണ്‍ 5എസ്‌ ഫോണുകളാണ്‌ വിറ്റഴിഞ്ഞത്‌.


ഒരിക്കല്‍ മുഴുവനായി ചാര്‍ജ്‌ ചെയ്‌താല്‍ പത്തുമണിക്കൂര്‍ ടോക്ക്‌ ടൈമും 25 മണിക്കൂര്‍ സ്‌റ്റാന്‍ഡ്‌ബൈയും ലഭിക്കുമെന്നാണ്‌ കമ്പനി അവകാശപ്പെട്ടിരുന്നത്‌. ഐഫോണ്‍ 4-നേക്കാള്‍ ചാര്‍ജ്‌ കൂടുതല്‍ നില്‍ക്കുന്ന ഫോണ്‍ എന്ന മേന്മയുമായാണ്‌ ഐഫോണ്‍ 5 വിപണിയിലെത്തിയത്‌. എന്നാല്‍, ചാര്‍ജ്‌ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുന്നുവെന്നും ചാര്‍ജ്‌ പെട്ടെന്നു തീര്‍ന്നു പോകുന്നുവെന്നും കാണിച്ച്‌ ആയിരക്കണക്കിനുപേര്‍ പരാതിപ്പെട്ടു. പ്രശ്‌നങ്ങള്‍ ഉണ്ടെന്നു തോന്നുന്ന ഹാന്‍ഡ്‌സെറ്റുകള്‍ മാറ്റിനല്‌കുമെന്ന്‌ ആപ്പിള്‍ വക്താവ്‌ പറഞ്ഞു. 



ഐഫോണ്‍ 5-നേക്കാള്‍ മികച്ചതാണ്‌ ഐഫോണ്‍ 5 എസ്‌ എന്നായിരുന്നു ആപ്പിള്‍ അവകാശപ്പെട്ടിരുന്നു. ഏറ്റവും പുതിയ ഐഒഎസ്‌ 7 ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ ഇതിലുള്ളത്‌.