Breaking News

Trending right now:
Description
 
Oct 30, 2013

ഗുജറാത്തില്‍ ക്രിസ്‌ത്യാനികള്‍ സുരക്ഷിതര്‍

ഫാ. തോമസ്‌ ഫിലിപോസ്
image ഗുജറാത്തിലെ ഒരു പള്ളിയിൽ വികാരിയായി ഞാൻ സേവനം അനുഷ്ടിച്ചിട്ടുണ്ട് . ഒരു ബാഹ്യകേരള വൈദീകൻ എന്ന നിലയിൽ , നരേന്ദ്ര മോഡിയോട് എനിക്ക് ബഹുമാനം ആണ്. കാരണം ക്രിസ്ത്യാനികൾ ഇന്ന് ഏറ്റവും കൂടുതൽ സുരക്ഷിതത്വം അനുഭവിക്കുന്നത് ഗുജറാത്തിൽ ആണ് എന്നത് നിസംശയം പറയാം . ഒന്ന് രണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ ....
മഹാരാഷ്ട്രയിൽ കഴിഞ്ഞ പതിനഞ്ചു കൊല്ലമായി കോണ്‍ഗ്രസ്‌ ആണ് ഭരിക്കുന്നത്‌ ... എന്നാൽ ഇന്നു ഇവിടെ ഒരു പള്ളി പണിയാൻ , അതിന് അനുവാദം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . പള്ളികളുടെ മുകളിൽ പുതിയതായി കുരിശു വയ്ക്കുവാൻ അനുവാദം ഇല്ല . ഉള്ള പള്ളികൾ തന്നെ കമ്മ്യുണിറ്റി ഹാൾ എന്ന നിലകളിലാണ് പണിതിരിക്കുന്നത് . എന്നാൽ മോഡി ഭരിക്കുന്ന ഗുജറാത്തിൽ ഈ തടസം ഒന്നും ഇല്ല ...മോഡി അധികാരത്തിൽ വന്ന ശേഷം നടപ്പിലാക്കിയ ഒരു പരിഷ്ക്കാരം ആണ് എല്ലാ ക്രൈസ്തവ ദേവാലയങ്ങലുടെയും മുകളിൽ കുരിശു സ്ഥാപിക്കാൻ അനുവാദം നൽകി , മാത്രമല്ല , കുരിശിനെ സാത്താന്റെ ആയുധം എന്ന് വിളിച്ചിരുന്ന പെന്തോകളുടെ എല്ലാ ഹാളിന്റെയും മുകളിൽ നിർബന്ധിതമായും കുരിശു ഉണ്ടായിരിക്കണം എന്ന് നിർദേശവും നൽകി . അതുകൊണ്ട് തന്നെ എന്ന് എല്ലാ പെന്തോകളും കുരിശു സന്തോഷത്തോടെ ഉപയോഗിക്കുന്നു . ഗുജറാത്തിന്റെ ചുവടു പിടിച്ചാണ് കേരളത്തിലെ ചില പെന്തോ സമൂഹങ്ങൾ എങ്കിലും കുരിശു സ്ഥാപിക്കാൻ തുടങ്ങിയത് .
ക്രൈസ്തവ ദേവാലയങ്ങൾക്ക് പ്രത്യേക സന്ദർഭങ്ങളിൽ സെക്യൂരിറ്റി നല്കാൻ ഗുജറാത്ത് പോലീസ് എപ്പോഴും ഒരുക്കമാണ് . അത് നമ്മൾ ആവശ്യപേണ്ട കാര്യമില്ല , ക്രിസ്മസ് , ന്യൂ ഇയർ , ഈസ്റ്റർ സർവീസ്കൾക്ക് ഒരു ആഴ്ച മുമ്പ് തന്നെ സമീപ പോലിസ് സ്റ്റേഷൻ നിന്ന് ഫോണ്‍ വരും ..ആരാധന സമയം കൃത്യമായി അന്വേഷിക്കും ...ഒരു ദിവസം മുമ്പ് തന്നെ നമ്മുടെ ആലയങ്ങൾ ഗുജാരത്ത് പോലീസിന്റെ സംരക്ഷണ വലയത്തിൽ ആവും . ആരാധന സമയത്ത് ഒരു ജീപ്പ് പോലീസ് പള്ളിയുടെ മെയിൻ ഗേറ്റിൽ ഉണ്ടാവും ...ആരാധന കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയശേഷം മാത്രമേ അവർ തിരികെ പോകയുള്ളൂ .

ബാഹ്യ കേരളത്തിലെ നമ്മുടെ പള്ളികൾ എല്ലാം സാമാധാനത്തിന്റെ കേദാരങ്ങൾ ആണ് എന്ന് വിചാരിക്കരുത്.

ഗുജറാത്തിൽ സ്കൂൾ കൾ നടത്തുന്ന അത്തനാസിയോസ് തിരുമേനി തന്റെ അനുഭവങ്ങൾ പറഞ്ഞപ്പോൾ ചിലര് അതിന്റെ നെഗറ്റീവ് ആയി കണ്ടു വിമർശിക്കുന്നത് കണ്ടു . എന്നാൽ യാദാർത്ഥ്യം അറിയാത്തവർ എന്തിനെയും വിമർശന ബുദ്ധിയോടെ കാണും . എന്നാൽ നന്മ കാണ്ടാൽ അതിനെ അംഗീകരിക്കുന്നതിൽ തെറ്റില്ല എന്ന പക്ഷം ആണ് എന്റേത്.