Breaking News

Trending right now:
Description
 
Oct 30, 2013

ടാറ്റ മോട്ടോഴ്‌സ്‌ അവതരിപ്പിക്കുന്നു ടാറ്റ സുമോ ഗോള്‍ഡ്‌

image ടാറ്റ മോട്ടോഴ്‌സ്‌ പുതിയ ടാറ്റ സുമോ ഗോള്‍ഡ്‌ രാജ്യത്തെങ്ങുമുള്ള ഷോറൂമുകളില്‍ അവതരിപ്പിച്ചു. കൂടുതല്‍ സൗകര്യങ്ങളും സ്റ്റൈലും ഒത്തുചേര്‍ന്നതാണ്‌ പുതിയ ടാറ്റ സുമോ ഗോള്‍ഡ്‌. എന്‍ട്രി ലെവല്‍ എസ്‌യുവികളില്‍ കൂടുതല്‍ ശക്തമായ എന്‍ജിന്‍, മികച്ച ഫീച്ചറുകള്‍ എന്നിവയും എടുത്തുപറയണം. എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വാഹനങ്ങളില്‍ ഏറ്റവും ശക്തമായതും മികച്ച പ്രകടനവും ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നതുമാണ്‌ ടാറ്റ സുമോ ഗോള്‍ഡ്‌. യുവ ഇന്ത്യന്‍ സംരംഭകര്‍ക്ക്‌ അനുയോജ്യമാകുംവിധം പുതിയ തലമുറയ്‌ക്കുവേണ്ടിയുള്ള ഏതു സാഹര്യങ്ങളിലും സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമാണിത്‌.

യാത്രക്കാര്‍ക്ക്‌ പരമാവധി സൗകര്യവും മികച്ച പ്രകടനവും കാഴ്‌ചവയ്‌ക്കുന്ന രീതിയില്‍ രൂപപ്പെടുത്തിയതാണ്‌ ടാറ്റ സുമോ ഗോള്‍ഡ്‌. എസ്‌യുവിയുടെ പരമാവധി സൗകര്യങ്ങളും ഡ്രൈവിംഗ്‌ സുഖവും ഒത്തൊരുമിപ്പിച്ചതാണ്‌ ഈ വാഹനം.

ടാറ്റ സുമോ ഗോള്‍ഡില്‍ ശക്തമായ 3 ലിറ്റര്‍ സിആര്‍4 എന്‍ജിനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. 3000 ആര്‍പിഎമ്മില്‍ 85 പിഎസും 1000-2000 ആര്‍പിഎമ്മില്‍ 250 എന്‍എം ടോര്‍ക്കും ലഭ്യമാക്കാന്‍ കഴിയുന്നതാണ്‌ ഈ എന്‍ജിന്‍. 9.3 സെക്കന്‍ഡിനുള്ളില്‍ 60 കിലോമീറ്റര്‍വരെ സ്‌പീഡ്‌ എടുക്കാന്‍ സാധിക്കും. ലിറ്ററിന്‌ 15.3 കിലോമീറ്റര്‍ വരെയാണ്‌ മൈലേജ്‌. ഉയര്‍ന്ന ശേഷിയുള്ളതും ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്നതുമായ ക്ലച്ച്‌ ഉള്ളതിനാല്‍ ഗിയര്‍ ഷിഫ്‌റ്റിംഗ്‌ എളുപ്പമാകുന്നു.

ഒരു ലക്ഷം കിലോമീറ്റര്‍ വരെ ടെന്‍ഷനില്ലാതെ ഡ്രൈവ്‌ ചെയ്യാന്‍ കഴിയുമെന്നതാണ്‌ പുതിയ ടാറ്റ സുമോ ഗോള്‍ഡിന്റെ പ്രത്യേകത. 45,000 കിലോമീറ്ററില്‍ മാത്രം ഇന്ധന ഫില്‍റ്റര്‍ മാറ്റിയാല്‍ മതിയാകും. നേരത്തേതിനേക്കാള്‍ 50 ശതമാനം കൂടുതല്‍ കാര്യക്ഷമമാണിത്‌.

ദൈര്‍ഘ്യമേറിയ വീല്‍ബേസുകളും വീതിയേറിയ ട്രാക്കും ഡബിള്‍ വിഷ്‌ബോണ്‍ സസ്‌പെന്‍ഷനും ഉള്ളതിനാല്‍ ഉയര്‍ന്ന സ്‌പീഡില്‍പോലും മികച്ച നിയന്ത്രണവും റോഡ്‌ ഗ്രിപ്പും ഉറപ്പാക്കുന്നു. വീതികുറഞ്ഞ നിരത്തുകളില്‍ പോലും എളുപ്പത്തില്‍ തിരിക്കാന്‍ കഴിയുംവിധം അഞ്ച്‌ മീറ്റര്‍ ടേണിംഗ്‌ റേഡിയസാണ്‌ പുതിയ ടാറ്റ സുമോ ഗോള്‍ഡിന്‌. മെച്ചപ്പെട്ട ബ്രേക്കും 30 ശതമാനം വരെ മികച്ചതായ ക്ലച്ചുമാണ്‌ ഈ വാഹനത്തിന്റെ മറ്റു പ്രത്യേകതകള്‍. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഗ്രൗണ്ട്‌ ക്ലിയറന്‍സായ 182 എംഎം ഉള്ളതിനാല്‍ ബോഡിയുടെ അടിഭാഗത്തിന്‌ മികച്ച സംരക്ഷണം ലഭിക്കും, പ്രത്യേകിച്ച്‌ കുണ്ടുംകുഴിയുമായ വഴികളില്‍. 

ഏറെ ആകര്‍ഷകമാണ്‌ പുതിയ ടാറ്റ സുമോ ഗോള്‍ഡ്‌. കരുത്തുറ്റ രൂപവും ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സുമാണ്‌. പുതിയ രീതിയിലുള്ള മുന്‍ഭാഗത്തെ ഗ്രില്ലുകള്‍ പുതിയ സുമോ ഗോള്‍ഡ്‌ കൂടുതല്‍ കരുത്തുപകരുന്നു. പുതിയ ഹെഡ്‌ലൈറ്റ്‌ രൂപകല്‍പ്പനയ്‌ക്ക്‌ ഒപ്പംനില്‍ക്കുന്ന ഉയര്‍ന്നശേഷിയുള്ള ഫോര്‍വേഡ്‌ ഫോഗ്‌ ലാംപുകളുമുണ്ട്‌. എടുത്തുനില്‍ക്കുന്ന ടെയ്‌ല്‍ലാംപ്‌ ക്ലസ്റ്ററും റിയര്‍ ഫോഗ്‌ ലാംപുകളും വീതിയേറിയ റിയര്‍ ഡയമെന്‍ഷനും കാബിന്‌ താഴെയായി ഘടിപ്പിച്ചിരിക്കുന്ന സ്‌പെയര്‍ വീലുകളും ഏറെ ആകര്‍ഷകവും സൗകര്യപ്രദവുമാണ്‌. വലിയ 15 ഇഞ്ച്‌ വീലുകളും 215 എംഎം ട്യൂബ്‌ലെസ്‌ ടയറുകളും ആകര്‍ഷകമായ വീല്‍ കവറുകളും 182 എംഎം ഗ്രൗണ്ട്‌ ക്ലിയറന്‍സും ടാറ്റ സുമോ ഗോള്‍ഡിന്‌ പൗരുഷം നിറയ്‌ക്കുന്നു. ബ്ലേയ്‌സിംഗ്‌ റെഡ്‌, ട്വിലൈറ്റ്‌ ഗ്രേ, ആര്‍ട്ടിക്‌ സില്‍വര്‍, പോഴ്‌സലീന്‍ വൈറ്റ്‌ എന്നിങ്ങനെ ആകര്‍ഷകമായ നാല്‌ സ്‌റ്റൈലിഷ്‌ നിറങ്ങളിലാണ്‌ സുമോ ഗോള്‍ഡ്‌ നിരത്തിലെത്തുന്നത്‌. വുഡന്‍ സെന്റര്‍ കണ്‍സോളില്‍ യുഎസ്‌ബി, ബ്ലൂടൂത്ത്‌ കണക്ടിവിറ്റിയുള്ള ഏറ്റവും പുതിയ മ്യൂസിക്‌ സിസ്റ്റമാണ്‌ ടാറ്റ സുമോ ഗോള്‍ഡിലേത്‌. ഹാന്‍ഡ്‌സ്‌ഫ്രീ കോളിംഗിനും കൂടുതല്‍ വിനോദോപാധികള്‍ക്കും ഇത്‌ സൗകര്യം നല്‌കുന്നു. വണ്‍ ടച്ച്‌ പവര്‍ വിന്‍ഡോസ്‌, കീ ഉപയോഗിച്ചുള്ള എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നിവ സുമോ ഗോള്‍ഡിനെ കൂടുതല്‍ സുരക്ഷിതമാക്കുന്നു. ഇന്റീരിയറിന്റെ ആകര്‍ഷണീയതയ്‌ക്ക്‌ ഒപ്പം നില്‍ക്കുന്നതാണ്‌ ഗിയര്‍ ഷിഫ്‌റ്റ്‌ നോബ്‌. പവര്‍ സ്റ്റീയറിംഗ്‌ ഉള്ളതിനാല്‍ സിറ്റി ട്രാഫിക്‌ ഡ്രൈവിംഗ്‌ ഏറെ എളുപ്പമാണ്‌. ആവശ്യമായ ലംബാര്‍ സപ്പോര്‍ട്ടോടുകൂടി വീതിയേറിയ ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകളാണ്‌ സുമോ ഗോള്‍ഡിന്റേത്‌. 


ഒരു ലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ മൂന്നു വര്‍ഷമാണ്‌ ടാറ്റ സുമോ ഗോള്‍ഡിന്റെ വാറന്റി. അതുകൊണ്ടുതന്നെ ഇക്കാലയളവില്‍ മന:സമാധാനത്തോടെ സുമോ ഓടിച്ചുനടക്കാം. ഏറ്റവും കുറഞ്ഞ ചെലവുമാത്രമേയുള്ളൂ ടാറ്റ സുമോ സ്വന്തമാക്കാന്‍. അതിനൊപ്പം ഏറ്റവും മികച്ച ഫിനാന്‍സിംഗ്‌ സാധ്യതകളും ഏറ്റവും കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റും ഇഎംഐ ഓപ്‌ഷനുകളുമാണ്‌ ടാറ്റ സുമോ ഗോള്‍ഡ്‌ അവതരിപ്പിക്കുന്നത്‌. 30,000 കിലോമീറ്ററില്‍ മാത്രം വീല്‍ സര്‍വീസ്‌ ചെയ്‌താല്‍ മതി. കൂടാതെ ഇന്ധന ഫില്‍ട്ടര്‍ റീപ്ലേയ്‌സ്‌മെന്റ്‌ 45,000 കിലോമീറ്ററില്‍ മതിയാകും. 


ജിഎക്‌സ്‌, എഫ്‌എക്‌സ്‌, ഇഎക്‌സ്‌, എല്‍എക്‌സ്‌, സിഎക്‌സ്‌ എന്നിങ്ങനെ അഞ്ചു വേരിയന്റുകളില്‍ ലഭ്യമായ ടാറ്റ സുമോ ഗോള്‍ഡിന്റെ ന്യൂഡല്‍ഹിയില്‍ എക്‌സ്‌ ഷോറൂം വില 5.93 ലക്ഷം മുതലാണ്‌.