Breaking News

Trending right now:
Description
 
Oct 30, 2013

ഉമ്മന്‍ചാണ്ടിക്കെതിരെ ആക്രമം ഓ ഐ സി സി ദമ്മാം സോണ്‍ പ്രതിഷേധിച്ചു

ബിജു കല്ലുമല
image
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്കെതിരെ സി പി എം കണ്ണൂരില്‍ നടത്തിയ അക്രമത്തില്‍ ഓ ഐ സി സി ദമ്മാം സോണ്‍ പ്രതിഷേധം രേഖപെടുത്തി .
ജനസമ്പര്‍ക്ക പരിപാടിയില്‍ കൂടി മുഖ്യമന്ത്രി നേടിയെടുത്ത ജനസമ്മിതി തകര്‍ക്കാന്‍ പല കുപ്രചരണങ്ങള്‍ നടത്തിയിട്ടും ഫലം കാണാതെ വന്നപ്പോള്‍ 
മുഖ്യമന്ത്രിയെ ശാരീരികമായി നേരിടാനും ഇല്ലായ്മ ചെയ്യാനുമുള്ള സി പി എം ഫാസിസ്റ്റ്‌ തന്ത്രം ജനാധിപത്യത്തിനു തന്നെ വെല്ലുവിളിയാണെന്നു ഓ ഐ സി സി ദമ്മാം സോണ്‍
കമ്മിറ്റി പ്രസിടന്റ്റ്‌ പി എം നജീബ് ജനറല്‍ സെക്രെട്ടറി ബിജു കല്ലുമല എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു .
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ അറിവോടെ നടത്തിയ ഈ അക്രമത്തിനു സി പി എം കനത്ത വില നല്‍കേണ്ടി വരും.
സി പി എം ന്റെ അക്രമ രാഷ്ട്രീയത്തിനെതിരായി കേരളീയ ജനത പ്രതികരിക്കണമെന്നും , ഓ ഐ സി സി അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടന യായ സി പി എം നെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണംവധശ്രമത്തിന്  ജയരാജനെതിരെ കേസെടുക്കണമെന്നും ഓ ഐ സി സി അവിശ്യപെട്ടു .
സി പി എം ന്റെ തീവ്രവാദ മോഡല്‍ രാഷ്ട്രീയ ത്തിനെതിരായി പ്രവാസി മലയാളികള്‍ പ്രതികരിക്കണമെന്നും ഓ ഐ സി സി നേതാക്കളായ പി എം നജീബും , ബിജു കല്ലുമലയും പ്രസ്താവനയില്‍ ആവിശ്യപെട്ടു.