Breaking News

Trending right now:
Description
 
Oct 30, 2013

സാംസങ്‌ ഗാലക്‌സി നോട്ട്‌ 10.1 ടാബ്‌ലറ്റ്‌ വിപണിയില്‍

image
സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ പുതിയ 2014 എഡിഷന്‍ ഗാലക്‌സി നോട്ട്‌ 10.1 ടാബ്‌ലറ്റ്‌ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കി. മികച്ച ദൃശ്യാനുഭവം പ്രദാനം ചെയ്യുന്ന 10 ഇഞ്ച്‌ ഡിസ്‌പ്ലെയും മികച്ച മള്‍ട്ടി ടാസ്‌കിംഗ്‌ മികവുമാണ്‌ പുതിയ ടാബ്‌ലറ്റിന്റെ പ്രത്യേകത.



ആന്‍ഡ്രോയ്‌ഡ്‌ 4.3 ജെല്ലിബീന്‍ ആണ്‌ 2014 എഡിഷന്‍ ഗാലക്‌സി നോട്ട്‌ 10.1 ന്റെ ഓപ്പറേറ്റിംഗ്‌ സിസ്റ്റം. 32 ജിബിയാണ്‌ ഇന്റേണല്‍ മെമ്മറി. മൈക്രോ എസ്‌ഡി കാര്‍ഡ്‌ ഉപയോഗിച്ച്‌ ഇത്‌ 64 ജീബി കൂടി വര്‍ധിപ്പിക്കാം. റാം 3 ജിബിയാണ്‌. കൂടാതെ എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 2 മെഗാപിക്‌സല്‍ ഫ്രണ്ട്‌ ക്യാമറയും ഉണ്ട്‌. 



8220 എംഎച്ച്‌ ആണ്‌ ബാറ്ററിയുടെ ശക്തി. വൈഫൈ, 3ജി കണക്‌റ്റിവിറ്റി സാധ്യമാണ്‌ വില 49,990 രൂപ.