Breaking News

Trending right now:
Description
 
Oct 30, 2013

എയര്‍ ഇന്ത്യയ്‌ക്ക്‌ പുതിയ സമയക്രമം

image എയര്‍ ഇന്ത്യ പുതിയ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം-കൊച്ചി-ഡല്‍ഹി സര്‍വീസ്‌ ദിവസവും രാവിലെ ആറിനും തിരുവനന്തപുരം-ചെന്നൈ 6.30നും തിരുവനന്തപുരം-മുംബൈ രാവിലെ 9.15നും തിരുവനന്തപുരം-ചെന്നൈ ഉച്ച കഴിഞ്ഞ്‌ 3.15നും പുറപ്പെടും. തിരുവനന്തപുരം ബാംഗളൂര്‍ സര്‍വീസ്‌ ചൊവ്വ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉച്ചയ്‌ക്ക്‌ 1.50ന്‌ പുറപ്പെടും. തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ തിങ്കളാഴ്‌ചകളില്‍ ഉച്ചകഴിഞ്ഞ്‌ 3.55നും വ്യാഴാഴ്‌ചകളില്‍ രാവിലെ 9.30നും തിരുവനന്തപുരം-കോഴിക്കോട്‌ ബുധനാഴ്‌ചകളില്‍ രാവിലെ 10നും തിരുവനന്തപുരം-ചെന്നൈ ശനിയാഴ്‌ചകളില്‍ രാത്രി 10നും സര്‍വീസ്‌ നടത്തും. തിരുവനന്തപുരം-മാലി എയര്‍ ഇന്ത്യ സര്‍വീസ്‌ ദിവസവും രാവിലെ 9.55നും തിരുവനന്തപുരം-ഷാര്‍ജ സര്‍വീസ്‌ ദിവസവും വൈകുന്നേരം 7.40നും തിരുവനന്തപുരം-റിയാദ്‌ സര്‍വീസ്‌ ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്‌ക്കു 2.40ന്‌ പുറപ്പെടും. തിരുവനന്തപുരം-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ സര്‍വീസ്‌ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഏഴിനും തിരുവനന്തപുരം- അബുാദാബി ദിവസവും വൈകുന്നേരം 5.30നും തിരുവനന്തപുരം-ദുബായ്‌ സര്‍വീസ്‌ തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ്‌ 5.55നു പുറപ്പെടും. തിരുവനന്തപുരം-മസ്‌കറ്റ്‌ സര്‍വീസ്‌ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10.5നു പുറപ്പെടും. തിരുവനന്തപുരം-ദുബായ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10.5ന്‌ പുറപ്പെടും.