Breaking News

Trending right now:
Description
 
Oct 29, 2013

മിറര്‍ ഉണ്ട്‌, കലയുണ്ടെങ്കില്‍ മുഖം കാണിക്കാം

image ഫ്‌ളാഷ്‌ ഓണ്‍ സിനിമ കമ്പനിയുടെ ബാനറില്‍ വിനോദ്‌ പുളിക്കലും സുബിന്‍ സുരേന്ദ്രനും നിര്‍മ്മിച്ച്‌ ഗിരീഷ്‌ കരുണാകരന്‍ രചനയും ജയകൃഷ്‌ണ, അനില്‍സെന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന മിറര്‍ എന്ന സിനിമയിലാണ്‌ കഴിവുള്ളവര്‍ക്ക്‌ മുഖം കാണിക്കാന്‍ അവസരം ഉണ്ടാകുക.

ക്യാംപംസ്‌ മിറര്‍ ഓഫ്‌ ആന്‍ ഇറ എന്ന പേരില്‍ ഹ്രസ്വ ചലച്ചിത്രം, ഗ്രൂപ്പ്‌ ഡാന്‍സ്‌, മ്യൂസിക്കല്‍ ബാന്‍ഡ്‌ എന്നിവയുടെ മത്സരങ്ങളിലൂടെയാണ്‌ സിനിമയുടെ ഓഡിഷന്‍ സംഘടിപ്പിക്കുന്നത്‌. സ്വകാര്യ പാരലല്‍- കമ്പ്യൂട്ടര്‍ കേളെജ്‌ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌.
ഓള്‍ ലൈറ്റസ്‌ ഫിലിം സര്‍വ്വീസില്‍ സഹകരണത്തോടെ നടത്തുന്ന ഹ്രസ്വ ചലച്ചിത്ര മത്സരത്തിന്റെ ദൈര്‍ഘ്യം 20 മിനിറ്റായിരിക്കും. ഗ്രൂപ്പ്‌ ഡാന്‍സില്‍ കുറഞ്ഞത്‌ 17 വിദ്യാര്‍ത്ഥിനികള്‍ വേണം. 7 പേരില്‍ കുറയാതെയുള്ള അംഗങ്ങള്‍ മ്യൂസിക്‌ ബാന്റില്‍ ഉണ്ടായിരിക്കണം.
കാലിക്കറ്റ്‌ , തിരുവനന്തപുരം, എറണാകുളം, എന്നി മൂന്നു മേഖലകളിലായി നടക്കുന്ന ഒന്നാം ഘട്ട മത്സരത്തില്‍ തിരഞ്ഞെടുക്കുന്നവരെ ഉള്‍പ്പെടുത്തി ഫൈനല്‍ റൗണ്ട്‌ മത്സരം നടക്കും
മൂന്ന്‌ മത്സരങ്ങള്‍ക്കും ഒന്നാം സമ്മാനമായി 25,000, രണ്ടാം സമ്മാനം 15000 രൂപ എന്നിങ്ങനെ നല്‌കും. തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ സിനിമയില്‍ അഭിനയിക്കാന്‍ അവസരവും നല്‌കും.
ക്യാംപംസ്‌ മിറര്‍ ഓഫ്‌ ആന്‍ ഇറ എന്ന പേരില്‍ ഹ്രസ്വ ചലച്ചിത്രം, ഗ്രൂപ്പ്‌ ഡാന്‍സ്‌, മ്യൂസിക്കല്‍ ബാന്‍ഡ്‌ എന്നിവയുടെ മത്സരങ്ങളിലൂടെയാണ്‌ സിനിമയുടെ ഓഡിഷന്‍ സംഘടിപ്പിക്കുന്നത്‌. സ്വകാര്യ പാരലല്‍- കമ്പ്യൂട്ടര്‍ കേളെജ്‌ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌. 
ഓള്‍ ലൈറ്റസ്‌ ഫിലിം സര്‍വ്വീസില്‍ സഹകരണത്തോടെ നടത്തുന്ന ഹ്രസ്വ ചലച്ചിത്ര മത്സരത്തിന്റെ ദൈര്‍ഘ്യം 20 മിനിറ്റായിരിക്കും. ഗ്രൂപ്പ്‌ ഡാന്‍സില്‍ കുറഞ്ഞത്‌ 17 വിദ്യാര്‍ത്ഥിനികള്‍ വേണം. 7 പേരില്‍ കുറയാതെയുള്ള അംഗങ്ങള്‍ മ്യൂസിക്‌ ബാന്റില്‍ ഉണ്ടായിരിക്കണം. 
കാലിക്കറ്റ്‌ , തിരുവനന്തപുരം, എറണാകുളം, എന്നി മൂന്നു മേഖലകളിലായി നടക്കുന്ന ഒന്നാം ഘട്ട മത്സരത്തില്‍ തിരഞ്ഞെടുക്കുന്നവരെ ഉള്‍പ്പെടുത്തി ഫൈനല്‍ റൗണ്ട്‌ മത്സരം നടക്കും
മൂന്ന്‌ മത്സരങ്ങള്‍ക്കും ഒന്നാം സമ്മാനമായി 25,000, രണ്ടാം സമ്മാനം 15000 രൂപ എന്നിങ്ങനെ 
 
ഷോര്‍ട്ട്‌ ഫിലിം

വിദ്യാര്‍ത്ഥികള്‍ സംവിധാനം, ചെയ്‌ത 20 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള സിനിമകളാണ്‌ പരിഗണിക്കുന്നത്‌ തിരക്കഥ, അഭിനയവും വിദ്യാര്‍ത്ഥികള്‍ തന്നെയാവണം. ഒരു കോളേജില്‍ നിന്ന്‌ ഒന്നില്‍ കൂടുതല്‍ എന്‌ട്രികളാവാം. പൂരിപ്പിച്ച അപേക്ഷയും സിഡിയും സഹിതം നവംബര്‍ 25ന്‌ മുമ്പായി അപേക്ഷിക്കുക.
കോറിയോഗ്രാഫി

സംഘനൃത്തത്തില്‍ കുറഞ്ഞത്‌ 17 വിദ്യാര്‍ത്ഥികളുണ്ടാവണം. ആണ്‍-പെണ്‍ വ്യത്യാസമില്ല. ആദ്യ റൗണ്ടില്‍ തിരഞ്ഞെടുക്കുന്ന അഞ്ച്‌ ടീമുകള്‍ക്കാണ്‌ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.
മ്യൂസിക്‌ ബാന്‍ഡ്‌
കോളേജ്‌ വിദ്യാര്‍ത്ഥികള്‍ എഴുതി സംഗീത സംവിധാനം ചെയ്‌ത മലയാള ഗാനങ്ങളാണ്‌ മത്സരത്തില്‍ ഉള്‍പ്പെടുത്തുക. 7 പേര്‍ക്ക്‌ പങ്കെടുക്കാം.ഒരു കോളേജില്‍ നിന്ന്‌ ഒന്നില്‍ കൂടുതല്‍ എന്‌ട്രികളാവാം.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.flashoncinima.com,
mob. 9349665590, 8590147150, 9539392639