Breaking News

Trending right now:
Description
 
Oct 29, 2013

ഭവന വാഹന വായ്‌പ പലിശ നിരക്ക്‌ കൂട്ടും

image
മുബൈ; റിസര്‍വ്‌ ബാങ്ക്‌ വായ്‌പ നിരക്ക്‌ുകള്‍ കൂട്ടി. രണ്ടാം മാസത്തിനിടയില്‍ രണ്ടാം തവണയാണ്‌ റിസര്‍വ്‌ ബാങ്ക്‌ പലിശ നിരക്ക്‌ കൂട്ടി നാണ്യപെരുപ്പം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്‌.റിപേ നിരക്ക്‌ 7.5 ശതമാനത്തില്‍ നിന്ന്‌ 7.75 ശതമാനമായി ഉയര്‍ത്തി. നിരക്കില്‍ വര്‍ധനവ്‌ വന്നതിനെ തുടര്‍ന്ന്‌ ഭവന വാഹന വായ്‌പ നിരക്ക്‌ കൂട്ടാന്‍ സാധ്യതയാണ്‌ തെളിയുന്നത്‌. ബാങ്കുകള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ നല്‌കുന്ന വായ്‌പയുടെ പലിശ നിരക്കാണ്‌ റിപ്പോ നിരക്ക്‌. കരുതല്‍ ധനഅനുപാതത്തിലും റിവേഴ്‌സ്‌ റിപ്പോ നിരക്കിലും മാറ്റമില്ല.
എന്നാല്‍ നാണ്യപെരുപ്പം ഈ നിലയില്‍ തന്നെ തുടരാന്‍ സാധ്യതയുള്ളതായി റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചു.