Breaking News

Trending right now:
Description
 
Oct 28, 2013

മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം അപലപനീയം-ഓ ഐ സി സി(യു കെ)

Suju k Daniel
image ലണ്ടൻ:മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരെ കഴിഞ്ഞ ദിവസം കണ്ണൂരിൽ വച്ചുണ്ടായ ആക്രമണം തികച്ചും അപലപനീയവും പ്രതിഷെധാർഹാവുമാണെന്നു ഓ.ഐ.സി.സി.-യു.കെ. ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപെട്ട ജനാധിപത്യവ്യവസ്ഥയാണു ശ്രീ ഉമ്മൻ ചാണ്ടിയെ കേരളത്തിന്റെ ഭരണ നായകനായി തിരഞ്ഞെടുത്തത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി കേരളത്തിൽ അക്രമമഴിച്ചുവിട്ടും, മുഖ്യമന്ത്രിയെ ആക്രമിച്ചും ഭരണത്തെ അട്ടിമറിക്കാമെന്നുള്ള ചുവപ്പണിഞ്ഞ കാപാലികരുടെ ആഗ്രഹം അസ്ഥാനത്താണ്. ഉത്തരവാദിത്വപെട്ട ഒരു ദേശീയപാർട്ടി തെരുവുഗുണ്ടകളെ രംഗത്തിറക്കി ഭരണാധിപന്മാരെ ആക്രമിക്കുന്ന രീതി കേരള ചരിത്രത്തിലിതാദ്യമായാണ്.

കേരളമുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയ്ക്കെതിരെയുള്ള അക്രമം,ലോകം ബഹുമാനിക്കുന്ന ജനാധിപത്യവ്യവസ്ഥ നിലനില്ക്കുന്നു എന്നഭിമാനിക്കുന്ന ഇൻഡ്യൻ സമുഹത്തിനാകെ അപമാനമായി മാറി. അക്രമവും വ്യത്തികേടുകളുമായി തരം താണ രാഷ്ട്രീയക്കളി കളിച്ച് കേരളജനതയുടെ ഉന്നതമായ സംസ്കാരിക ബോധത്തിൽ മേൽ കറുത്ത ചായം പൂശി വിക്യതമാക്കിയിരിക്കുന്നു ഈ സംഭവത്തിലൂടെ.ജനാധിപത്യ ചരിത്രത്തിലെ ആദ്യത്തെയും അവസാനത്തെയും സംഭവമായിരിക്കണം ഇത്.

ഇനിയൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും ഒരു രാഷ്ട്രീയനേതാവിനും അവരുടെ പ്രവർത്തന സ്വാതന്ത്രത്തിനും , പൗരാവകാശത്തിനും തടസമുണ്ടാകരുത് അതിനൊരക്രമ സ്വഭാവമോ,ക്രമസമാധാന ലംഘനമോ ഉണ്ടാകരുത് സമാധാനത്തിന്റെ വഴി തെരെഞ്ഞെടുത്ത് കേരളത്തിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും യുക്തമായ രീതിയിൽ പ്രതികരിക്കണം. ജനാധിപത്യ പദവി വഹിക്കുന്ന കേരള മുഖ്യമന്ത്രിയെ ആക്രമിച്ച ചുവപ്പണിഞ്ഞ കറുത്ത കൈകൾക്കെതിരെ ഓ ഐ സി സി(യു കെ) ശക്തമായി പ്രതിക്ഷേധിക്കുന്നതിനോടൊപ്പം മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ  കൊണ്ട് വരണമെന്നുo ആവശ്യപ്പെട്ടു.

ഓ.ഐ.സി.സി.-യു.കെ യുടെ ഔദ്യോഗിക വിഭാഗമായ നാഷണൽ ഒർഗനൈസിംഗ് കമ്മിറ്റിയുടെ കണ്‍വീനർ ടി.ഹരിദാസ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോയിന്റ് കണ്‍വീനർമാർ,.കമ്മിറ്റി അംഗങ്ങൾ, വിവിധ റീജിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു