Breaking News

Trending right now:
Description
 
Oct 28, 2013

സാമൂഹ്യസംഘടനകള്‍ ധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘവീക്ഷണമുള്ളവരാകണം: ഡോ. യുയാക്കിം മാര്‍ കൂറിലോസ്

Mathew Moolacheril
image


ഡാലസ്: സാമൂഹ്യസംഘടനകള്‍ അമേരിക്കയിലായാലും, ഇന്ത്യയിലായാലും കര്‍മ്മനിരതരും, ദീര്‍ഘവീക്ഷണമായുള്ളവരുമായിരിക്കണമെന്ന് അഭിവന്ദ്യ  റൈറ്റ്. റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യു  പ്രൊവിന്‍സ് സംഘടിപ്പിച്ച സ്വീകരണവേളയിലാണ് അദ്ദേഹം ഇക്കാര്യം ഉദ്ബോധിപ്പിച്ചത്.  

കഴിഞ്ഞ എട്ടുവര്‍ഷത്തോളം മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപനായി സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച അദ്ദേഹം ഇപ്പോള്‍ നിരണം മാരാമണ്‍ ഭദ്രാസനത്തിന്റെ ഓക്സിലറി ബിഷപ്പായി സേവനമനുഷ്ഠിക്കുന്നു. ഇവിടെയായിരിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്കും മെക്സിക്കന്‍ ഫിഷര്‍മെന്‍ കമ്മ്യൂണിറ്റിയ്ക്കും വേണ്ടി അഭിവന്ദ്യ തിരുമേനി ചെയ്ത സംഭാവനകളെ വിലയിരുത്തി പ്രൊവിന്‍സിന്റെ പ്രത്യേകം തയ്യാറാക്കിയ മൊമെന്റോ ചെയര്‍മാന്‍ സുജന്‍ കാക്കനാട്ട് അദ്ദേഹത്തിനു നലികി ആദരിച്ചു. 

ഡിഎഫ്ഡബ്ല്യു പ്രൊവിന്‍സ് പ്രസിഡന്റ് ഷാജി രാമപുരം, ഡബ്ല്യു.എം.സി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് പി.സി. മാത്യു, അസോ. സെക്രട്ടറി തോമസ് ഏബ്രഹാം, എന്നിവര്‍ അനുമോദിച്ചു. റീജിയന്‍ പ്രസിഡന്റ് ഏലിയാസ്കുട്ടി പത്രോസ്സിന്റെ അനുമോദന സന്ദേശം ചടങ്ങില്‍ വച്ച് തിരുമെനിക്ക് കൈമാറി. ബാബു പി. സൈമണ്‍ , വിനോദ് ചെറിയാന്‍ മുതലായ ഡബ്ല്യു.എം.സി യുവനേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ഹൃസ്വസന്ദര്‍ശനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന അഭിവന്ദ്യ തിരുമേനിയുടെ ആത്മീയ പ്രവര്‍ത്തനത്തിന് പ്രൊവിന്‍സ് നേതാക്കള്‍ എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.