Breaking News

Trending right now:
Description
 
Oct 28, 2013

ഡോ. ജോസ് കാനാട്ട് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍

Mathew Moolacheril
image


ന്യൂയോര്‍ക്ക്: 2013 നവംബര്‍ 30-ന് നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ഡോ. ജോസ് കാനാട്ടിനെയും, റെജിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍മാനായി അലക്സ് ഏബ്രഹാമിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ ആലോചനായോഗത്തില്‍ വച്ചാണ് ഈ തീരുമാനമുണ്ടായത്.

നവംബര്‍ 30-ന് ഫ്ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യുവില്‍ വച്ച് ഉച്ചകഴിഞ്ഞ് 1 മണിക്കാണ് കണ്‍വെന്‍ഷന്‍ നടക്കുക. ഒരുമണിമുതല്‍ കുട്ടികള്‍ പങ്കെടുക്കുന്ന കലാസാഹിത്യ മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ സെക്രട്ടറി സുനില്‍ നായര്‍ അറിയിച്ചു.

2014 ജൂലൈയില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷന്റെ കിക്കോഫും ഇതിനോടനുബന്ധിച്ചു നടക്കും. കണ്‍വെന്‍ഷനില്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് എന്നിവരെ കൂടാതെ ഫൊക്കാനയുടെ ദേശീയ നേതാക്കന്മാരും, മറ്റു സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് വിനോദ് കെയാര്‍ക്കെ അറിയിച്ചു.