Breaking News

Trending right now:
Description
 
Oct 28, 2013

സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കാന്‍ ഓട്ടോഡെസ്‌ക്‌ സാങ്കേതികവിദ്യ

image കൊച്ചിയില്‍ നടന്ന ഐഎന്‍കെ കോണ്‍ഫറന്‍സില്‍ റിയാലിറ്റി ക്യാപ്‌ചറിനുവേണ്ടിയുള്ള പുത്തന്‍ ആപ്ലിക്കേഷനുകള്‍ ഓട്ടോഡെസ്‌ക്‌ അവതരിപ്പിച്ചു. ക്യാപ്‌ചര്‍ ചെയ്‌ത ഫോട്ടോകളില്‍നിന്നും ലേസര്‍ സ്‌കാനുകളില്‍നിന്നും ഇന്റലിജന്റ്‌ 3ഡി ഡേറ്റ സൃഷ്ടിക്കുന്നതിനുള്ള സോഫ്‌റ്റ്‌ വെയറും സേവനങ്ങളും അടങ്ങിയതാണ്‌ ഓട്ടോഡെസ്‌ക്‌ റീക്യാപ്‌.

ഡിസൈനിംഗിന്‌ വലിയ വെല്ലുവിളിയുയര്‍ത്തുന്നതാണ്‌ ഇനി മുന്നോട്ടുള്ള കാലമെന്ന്‌ ഓട്ടോഡെസ്‌ക്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ അമര്‍ ഹന്‍സ്‌പാല്‍ പറഞ്ഞു. സാങ്കേതികവിദ്യയില്‍ പേരെടുത്ത ഓട്ടോഡെസ്‌ക്‌ ഭാവി കെട്ടിപ്പടുക്കാന്‍ സഹായകമാകും. അതുപോലെതന്നെ, റിയാലിറ്റി ക്യാപ്‌ചര്‍ ടൂളുകള്‍ പഴമയെ സംരക്ഷിക്കാന്‍ സഹായിക്കും - ഹന്‍സ്‌പാല്‍ ചൂണ്ടിക്കാട്ടി.

ചെറിയൊരു കൃഷ്‌ണവിഗ്രഹം മുതല്‍ പഴയ മുഗള്‍ഗാര്‍ഡനിലെ വലിപ്പമേറിയ ഹമ്മം വരെ പിടിച്ചെടുക്കാന്‍ റീക്യാപ്‌ വഴി കഴിയുമെന്ന്‌ ഓട്ടോഡെസ്‌ക്‌ വ്യക്തമാക്കി.

പരമ്പരാഗത തനിമ സംരക്ഷിക്കുന്നതിന്‌ വിപുലമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ യുനെസ്‌കോയുമായി ഓട്ടോഡെസ്‌ക്‌ ചര്‍ച്ച നടത്തിവരികയാണ്‌. അജന്ത ഗുഹകള്‍, സ്‌മാരകങ്ങള്‍, സാഞ്ചി, താജ്‌മഹല്‍, റെഡ്‌ ഫോര്‍ട്ട്‌, ഹിമാലയന്‍ റെയില്‍വേ എന്നു തുടങ്ങി ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ഹെരിറ്റേജ്‌ സൈറ്റുകള്‍ സ്വന്തമായുളള ഇന്ത്യയുടെ കാര്യത്തില്‍ സഹായിക്കുന്നതിന്‌ ഓട്ടോഡെസ്‌കിന്‌ പ്രത്യേക താത്‌പര്യമുണ്ട്‌. അടിസ്ഥാനപരമായ ഡോക്യുമെന്റേഷന്‍ വഴി 3ഡി ഡിജിറ്റല്‍ മോഡലുകള്‍ സൃഷ്‌്‌ടിക്കുന്നതിലൂടെ പഠനവും വിശകലനവും നടത്തുന്നതിനും അധികമായ സംരംക്ഷണം ഉറപ്പുവരുത്തുന്നതിനും കഴിയുമെന്നും ഹന്‍സ്‌പാല്‍ പറഞ്ഞു.

ഓട്ടോഡെസ്‌കിന്റെ റിയാലിറ്റി ക്യാപ്‌ചര്‍ സാങ്കേതികവിദ്യ ലോകമെങ്ങുമുള്ള സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനും അതിനെക്കുറിച്ച്‌ അറിവ്‌ പകര്‍ന്നുകൊടുക്കുന്നതിനും കൂടുതല്‍ സഹായിക്കും.

സ്‌മിത്‌സോണിയന്‍ എക്‌സ്‌ 3ഡി: സ്‌മിത്‌സോണിയന്‍ സ്ഥാപനങ്ങള്‍, മ്യൂസിയം, ലോകമെങ്ങുമുള്ള ഗവേഷ ണകേന്ദ്രങ്ങള്‍ എന്നിവയുടെ പഠനങ്ങള്‍ 3ഡി സാങ്കേതികവിദ്യ ഉപയോഗിച്ച്‌ മെച്ചപ്പെടുത്താമെന്നത്‌ കാണിച്ചുനല്‌കുന്ന സ്‌മിത്‌സോണിയന്‍ എക്‌സ്‌ 3ഡിക്ക്‌ ഓട്ടോഡെസ്‌ക്‌ പൂര്‍ണ പിന്തുണ നല്‌കുന്നു. ഏറ്റവും നവീനമായി 3ഡി സ്‌കാനിംഗ്‌, ഇമേജ്‌ ബേയ്‌സ്‌ഡ്‌ മോഡലിംഗ്‌ സാങ്കേതികവിദ്യ, പുതിയ സ്‌മിത്‌സോണിയന്‍ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച്‌ മ്യൂസിയം ശേഖരങ്ങള്‍, ശാസ്‌ത്രീയ സ്‌പെസിമെനുകള്‍, ഗവേഷണകേന്ദ്രങ്ങള്‍ എന്നിവയെ പൂര്‍ണമായും ഡിജിറ്റലായി സൂക്ഷിക്കാനും വിശദാംശങ്ങള്‍ പഠനവിധേയമാക്കാനും പങ്കുവയ്‌ക്കാനും സാധിക്കും.

പാലിയന്റോളജിസ്‌റ്റ്‌ ലൂയി ലീക്കി: ആഫ്രിക്കയിലെ മനുഷ്യപരിണാമത്തെക്കുറിച്ച്‌ വളരെ നിര്‍ണായകമായ പഠനങ്ങളാണ്‌ ലീക്കി കുടുംബം നടത്തിയത്‌. ഓട്ടോഡെസ്‌ക്‌ 123ഡി ക്യാച്ച്‌ സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിച്ചാണ്‌ ലൂയി കെനിയയിലെ അപൂര്‍വവും ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ളതുമായ ഹോമിനിഡ്‌ തലയോടുകളുടെ വിശദാംശങ്ങള്‍ ടെക്‌സ്‌ചേഡ്‌ 3ഡി മോഡല്‍ ഉപയോഗിച്ച്‌ രേഖപ്പെടുത്തിയതും ലോകമെങ്ങുമായി പങ്കുവച്ചതും.

ബാമിയന്‍ ബുദ്ധാസ്‌: ബാമിയന്‍ ബുദ്ധപ്രതിമ താലിബാന്‍ ബോംബിട്ട്‌ തകര്‍ത്തപ്പോള്‍ ഇതിനെക്കുറിച്ച്‌ കൃത്യമായ രേഖകളുണ്ടായിരുന്നില്ല. ഇതിന്റെ ഡിജിറ്റല്‍ റിക്കോര്‍ഡ്‌ തയാറാക്കാന്‍ ഓട്ടോഡെസ്‌ക്‌ മുന്‍കൈയെടുത്തു. പൊതുവായി പോസ്‌റ്റ്‌ ചെയ്‌ത ഓണ്‍ലൈന്‍ ഫോട്ടോകള്‍ ഉള്‍പ്പെടെ ക്രൗഡ്‌ സോഴ്‌സിംഗ്‌ വഴിയാണ്‌ ഇത്‌ സാധിച്ചത്‌. ഫോട്ടോഗ്രാമെറ്ററി ടെക്‌നിക്‌ സാങ്കേതികവിദ്യയാണ്‌ കൃത്യമായ 3ഡി ഡിജിറ്റല്‍ മോഡല്‍ ഉണ്ടാക്കാന്‍ ഓട്ടോഡെസ്‌ക്‌ ഉപയോഗിച്ചത്‌.