Breaking News

Trending right now:
Description
 
Oct 27, 2013

മിനി ശാന്തിമോന്‍ യുകെയില്‍ ഹൃദയാഘാതം മൂലം നിര്യാതയായി

image ദീപിക മുന്‍ പത്രാധിപസമിതി അംഗവും പ്രാര്‍ത്ഥനാ രംഗത്ത്‌ സജീവമുമായ ശാന്തിമോന്‍ ജേക്കബിന്റെ ഭാര്യ മിനി ശാന്തിമോന്‍ (45) നിര്യാതയായി. യുകെയിലെ ഹില്ലിംഗ്‌ടണ്‍ പാരിഷ്‌ ചര്‍ച്ചില്‍ ആയിരിക്കുമ്പോള്‍ കുഴഞ്ഞുവീണ്‌ മരിക്കുകയായിരുന്നു. മക്കള്‍ ഇരുവരും യുകെയില്‍ വിദ്യാര്‍ത്ഥികളാണ്‌. കേരളത്തില്‍ അധ്യാപികയായിരുന്ന മിനി കുറെ വര്‍ഷങ്ങളായി യുകെയിലാണ്‌ ജോലി ചെയ്യുന്നത്‌.

സംസ്‌കാരം അടുത്ത ആഴ്‌ച കേരളത്തില്‍.