Breaking News

Trending right now:
Description
 
Oct 26, 2013

ജയിലില്‍ നിന്നൊരു കവിതാ സമാഹാരം

image
രണ്ട്‌ വനിത കൊലപാതകികള്‍ അടക്കം നാലുപേര്‍ ചേര്‍ന്ന്‌ എഴുതിയ കവിതാ സമാഹാരം തീഹാര്‍ ജയില്‍ അധികൃതര്‍ ചേര്‍ന്ന്‌ പുറത്തിറക്കി. തിങ്ക തിങ്ക തീഹാര്‍ എന്ന പേരിലുള്ള കവിതാ സമാഹാരം ജയില്‍ ജീവിത്തിന്റെ നൊമ്പരങ്ങളും വര്‍ണരാഹിത്യവുമാണ്‌ വിവരിക്കുന്നത്‌.

ആരതി സച്ച്‌ദേവ രണ്ടു വര്‍ഷമായി തീഹാര്‍ ജയിലിലെ വിചാരണ തടവുകാരിയാണ്‌. ഭര്‍ത്താവിനെ കൊന്നതിനാണ്‌ വിചാരണ നേടുന്നത്‌. 8000 പേജുകളുള്ള ഇവരുടെ കവിത കാണാന്‍ ഇടയായതിനെ തുടര്‍ന്നാണ്‌ കവിത പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച്‌ ജയില്‍ അധികൃതര്‍ ആലോചിച്ചത്‌. സീമ രഘുവാന്‍ഷിയും ഭര്‍ത്താവിനെ കൊന്നതിന്‌ നാലു വര്‍ഷമായി തടവിലാണ്‌. ഇവരുടെ കവിതയും ഈ പുസ്‌തകത്തില്‍ ഉണ്ട്‌.
പുസ്‌തകത്തിന്‌ ചിത്രങ്ങള്‍ വരച്ചിരിക്കുന്നതും സ്‌ത്രീ തടവുകാരാണ്‌. പുസ്‌തകത്തിന്റെ എഡിറ്റോറിയല്‍ ജോലി ചെയ്‌തത്‌ വിമല മേഹറും ഡോ.വാര്‍തിക നന്ദയും ചേര്‍ന്നാണ്‌.