Breaking News

Trending right now:
Description
 
Oct 26, 2013

ഇന്ത്യന്‍ കറിക്കൂട്ടുകള്‍ മാനസിക രോഗങ്ങള്‍ തടയുമെന്ന്‌ പഠന റിപ്പോര്‍ട്ട്‌

image പത്തിലൊരു അമേരിക്കക്കാര്‍ മാനസിക സമര്‍ദ്ദങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ കഴിക്കുന്ന പ്രോസാക്‌, സോളഫ്‌റ്റ്‌, സെലക്‌സ എന്നീ വിലകൂടിയ ആന്റിഡിപ്രഷന്‍ മരുന്നുകള്‍ക്ക്‌ പകരം ഇന്ത്യന്‍ കറിക്കൂട്ടുകള്‍ ശീലമാക്കിയാല്‍ മാനസിക സമര്‍ദ്ദങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാമെന്ന്‌ പഠന റിപ്പോര്‍ട്ട്‌.

വിലയും മറ്റു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാത്ത ജീരകം, മഞ്ഞള്‍ തുടങ്ങിയവയ്‌ക്കാണ്‌ മാനസിക രോഗങ്ങളെ തടയാന്‍ പ്രത്യേക ശക്തിയുള്ളതായി ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ സംഘം കണ്ടെത്തിയത്‌. യൂണിവേഴ്‌സിറ്റിയിലെ ക്യാന്‍സര്‍ രോഗങ്ങളക്കുറിച്ച്‌ പഠനം നടത്തുന്ന എപ്പി ജനിറ്റ്‌ക്‌സ്‌ വിഭാഗം മേധാവിയായ ഡോ.ഗോയലാണ്‌ ഗവേഷണ സംഘം തലവന്‍. ജീരകത്തിന്‌ ആന്റി ഡിപ്രഷന്‍ മരുന്നായ പ്രോസാകിന്റെയത്ര ശക്തിയുണ്ടെന്നുമാണ്‌ കണ്ടെത്തല്‍. അമേരിക്കക്കാര്‍ക്ക്‌ ഇന്ത്യന്‍ കറിക്കൂട്ടുകള്‍ അത്ര പ്രീയമല്ല. എന്നാല്‍ സ്‌പെസസ്‌ അടങ്ങിയ ഇന്ത്യന്‍ കറിക്കൂട്ടുകള്‍ക്ക്‌ മാനസിക രോഗങ്ങളെ തടയുവാന്‍ ശക്തിയുണ്ടെന്നാണ്‌ ഗവേഷണത്തില്‍ പറയുന്നത്‌.