Breaking News

Trending right now:
Description
 
Oct 26, 2013

ജയറാമിന്റെ നായികയാകാന്‍ ക്ഷണിച്ചു; മുകേഷിന്റെ ഭാര്യയായി

image മേതില്‍ ദേവിക... വ്യാഴാഴ്‌ചത്തെ ഒറ്റ രാത്രി കൊണ്ട്‌ ലോകമെമ്പാടമുള്ള മലയാളി ഏറ്റവും അധികം തിരഞ്ഞ നാമമാണിത്‌. മുകേഷിന്റെ ഭാര്യയാകും മുന്‍പുതന്നെ സിനിമയില്‍ ജയറാമിന്റെ നായികയാകാന്‍ പാലക്കാട്‌ സ്വദേശിനി മേതില്‍ ദേവികയ്‌ക്ക്‌ ക്ഷണം ലഭിച്ചിരുന്നു. നര്‍ത്തകിയെന്ന നിലയില്‍ തിളങ്ങിയ വ്യക്തിത്വതമാണ്‌ ഈ 36 വയസുകാരിയുടേത്‌. മോഹിനിയാട്ടവും ഭരതനാട്യവും കുച്ചുപ്പുടിയുമെല്ലാം ഒരുപോലെ വഴങ്ങുന്ന ദേവികയെ ഒരിക്കല്‍ സത്യന്‍ അന്തിക്കാട്‌ തേടിയെത്തിയതാണ്‌. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ലക്ഷ്‌മി ഗോപാലസ്വാമി ചെയ്‌ത കഥാപാത്രമാകാന്‍ ആദ്യം ക്ഷണിച്ചത്‌ ദേവികയെയാണ്‌. എന്നാല്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്‌തയായിരുന്നു ദേവിക ഈ ക്ഷണം കണ്ണുമടച്ചു നിരസിച്ചു. നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനം. അത്രമേല്‍ അവര്‍ നൃത്തത്തെ സ്‌നേഹിച്ചിരുന്നു. ദേവിക നാലു വയസു മുതല്‍ നൃത്തം അഭ്യസിച്ചു തുടങ്ങി. മോഹിനിയാട്ടത്തിലാണ്‌ പ്രാഗത്ഭ്യം. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ എംബിഎയിലും കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ എംഎ ഡാന്‍സിനും സ്വര്‍ണ മെഡല്‍ നേടിയ മേതില്‍ ദേവിക ഇന്ത്യയിലങ്ങോളമിങ്ങോളം നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.
 ഭാരതിദാസന്‍ സര്‍വകലാശാലയില്‍നിന്ന്‌ നൃത്ത വിഷയത്തില്‍ ഗവേഷണവും പൂര്‍ത്തിയാക്കി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്‌താദ്‌ ബിസ്‌മില്ലാ ഖാന്‍ പുരസ്‌ക്കാരം, ദേവദാസി ദേശീയപുരസ്‌കാരം, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്‌, പശ്ചിമ ബംഗാളില്‍നിന്നുള്ള നിരോധ്‌ ബാരന്‍ അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ ചെറിയ പ്രായത്തിനുള്ളില്‍ ദേവികയെ തേടിയെത്തി. 
കേരള കലാമണ്ഡലത്തില്‍ നൃത്താധ്യാപികയും പാലക്കാട്‌ ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറുമാണ്‌. നിരവധി ടിവി റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായെത്തിയ ദേവിക മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക്‌ സുപരിചിതയാണ്‌. ഇതിനിടയില്‍ ദേവികയുടെ വിവാഹം കഴിഞ്ഞു. ഒരു കുട്ടിയും ജനിച്ചതോടെ ദാമ്പത്യത്തില്‍ അസ്വാരസ്യമുടലെടുത്തു. പരസ്‌പര സമ്മതത്തോടെ വേര്‍പിരിഞ്ഞു. കുട്ടി ദേവികയ്‌ക്കൊപ്പമാണ്‌. 
കലാമണ്ഡലത്തില്‍ ജോലി ചെയ്യുന്ന അവസരത്തിലാണ്‌ സംഗീത നാടക അക്കാദമിയുടെ തലപ്പത്തെത്തിയ മുകേഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ആ പ്രണയം വിവാഹത്തിലേക്ക്‌ വഴിമാറി. ഒടുവില്‍ മരടിലെ സബ്‌ രജിസ്റ്റര്‍ ഓഫീസില്‍ വച്ച്‌ ഇരുവരും വിവാഹിതരായി. പ്രായം ഇരുവര്‍ക്കും ഇടയില്‍ തടസമായില്ല. അങ്ങനെ 36 വയസുകാരി ദേവിക 53 വയസുകാരനായ മുകേഷിനു വധുവായി.