Breaking News

Trending right now:
Description
 
Oct 26, 2013

ഇന്ത്യന്‍ വംശജ എമിലി ഷാ മിസ്‌ ന്യൂ ജേഴ്‌സി

image ഇന്ത്യന്‍ വംശജ എമിലി ഷാ അമേരിക്കയിലെ മിസ്‌ ന്യൂ ജേഴ്‌സി 2014 കിരീടം സ്വന്തമാക്കി. കീരിടനേട്ടത്തോടെ 18 വയസുളള എമിലി മിസ്‌ അമേരിക്ക, മിസ്‌ യൂണിവേഴ്‌സ്‌ മത്സരങ്ങള്‍ക്ക്‌ യോഗ്യതയും നേടി. 130 സുന്ദരികള്‍ പങ്കെടുത്ത മിസ്‌ ന്യൂജേഴ്‌സി മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സസരാര്‍ഥിയായിരുന്നു എമിലി. ബോളിവുഡ്‌ ഹോളിവുഡ്‌ ചിത്രങ്ങളില്‍ എമിലി അഭിനയിച്ചിട്ടുണ്ട്‌. ദ ഗ്രേറ്റ്‌ ന്യൂ വണ്‍ഡര്‍ഫുള്‍ എന്ന ഹോളിവുഡ്‌ ചിത്രത്തില്‍ നസറുദീന്‍ ഷായുടെ ഒപ്പം എമിലി അഭിനയിച്ചിരുന്നു. റിതേഷ്‌ ദേശ്‌മുഖിനോപ്പം ഔട്ട്‌ ഓഫ്‌ കണ്‍ട്രോളിലും താരാ രംപം, ജാനെമന്‍ എന്നീ ബോളിവുഡ്‌ ചിത്രങ്ങളിലും എമിലി അഭിനയിച്ചിട്ടുണ്ട്‌. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ പ്രശാന്ത്‌ ഷായുടെ മകളാണ്‌ എമിലി. കഴിഞ്ഞ സെപ്‌റ്റംബറില്‍ നടന്ന മിസ്‌ അമേരിക്ക കീരിടം ഇന്ത്യന്‍ വംശജയായ നിന ദാവുലൂരി സ്വന്തമാക്കിയിരുന്നു.