Breaking News

Trending right now:
Description
 
Oct 25, 2013

ആന്‍സി ജോസ്‌ കാട്ടടിയുടെ ഫ്യൂണറല്‍ മാസ്‌ 28-ന്‌, സംസ്‌കാരം വെള്ളിയാഴ്‌ച തെള്ളകം പുഷ്‌പഗിരി പള്ളിയില്‍

image കഴിഞ്ഞ ദിവസം അന്തരിച്ച ഈസ്‌റ്റ്‌ ക്രോയ്‌ഡണിലെ കോട്ടയം കാരിത്താസ്‌ സ്വദേശി ആന്‍സി ജോസ്‌ കാട്ടടി (50) യുടെ ഫ്യൂണറല്‍ മാസ്‌ 28-ന്‌ ഉച്ചയ്‌ക്ക്‌ 12.15-ന്‌ തോണ്‍ടണ്‍ ഹീത്തിലെ സെന്റ്‌ ആന്‍ഡ്രൂസ്‌ പള്ളിയില്‍. മലയാളത്തിലായിരിക്കും വിശുദ്ധ ബലി. (St. Andrews Church, Brook Road, Thornton Heath, CR 77RD).

പ്രഫ. ജോസ്‌ കാട്ടടി (മുന്‍ വൈസ്‌ പ്രിന്‍സിപ്പല്‍, മുംബെ താനെ കോളജ്‌) യുടെ ഭാര്യയാണ്‌ ആന്‍സി. വിംബിള്‍ഡണ്‍ ഫോര്‍ സീസണ്‍ പാര്‍ക്ക്‌ ലോഡ്‌ജില്‍ മെഡിക്കല്‍ രംഗത്ത്‌ ജോലി നോക്കുകയായിരുന്ന ആന്‍സി ഹൃദയാഘാതം മൂലം ജോലിക്കിടയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

വ്യാഴാഴ്‌ച വൈകുന്നേരം നാലിന്‌ നെടുമ്പാശേരിയില്‍ മൃതദേഹം എത്തിക്കും. വെള്ളിയാഴ്‌ച കാരിത്താസിനു സമീപം തെള്ളകം പുഷ്‌പഗിരി സെന്റ്‌ ജോസഫ്‌സ്‌ കാത്തലിക്‌ ചര്‍ച്ചിലെ കുടുംബകല്ലറയില്‍.

കുറുപ്പന്തറ പാറേപ്പറമ്പില്‍ തോമസിന്റെ പരേതനായ മേരിയുടെ മകളാണ്‌ ആന്‍സി. മക്കള്‍: അജോ (ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്‌ വിദ്യാര്‍ത്ഥി), ടോജോ (എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: മാത്യു തോമസ്‌ (റെജി), ഏബ്രാഹാം (റോയി). കഴിഞ്ഞ എട്ടു വര്‍ഷമായി ഈസ്‌റ്റ്‌ ക്രോയ്‌ഡണിലായിരുന്നു ആന്‍സിയും കുടുംബവും താമസം.

ഈസ്റ്റ്‌ ക്രോയ്‌ഡണില്‍ പൊതുദര്‍ശനത്തിനും പ്രാര്‍ത്ഥനയ്‌ക്കും ശേഷം നാട്ടിലായിരിക്കും സംസ്‌കാരം നടത്തുക.

സംസ്‌കാരം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: + 91 9496266225 - ആന്റണി (രാജു)