Breaking News

Trending right now:
Description
 
Oct 20, 2012

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഷൂ ഷോറൂം ദുബായില്‍

image ലോകത്തിലെ ഏറ്റവും വലിയഷൂഷോറൂം ദുബായില്‍ തുറന്നു. ഏറ്റവും ആഡംബര ഷൂകളുടെ ശേഖരമാണിത്‌. 96000 ചതുരശ്രയടി സ്ഥലത്താണ്‌ ഈ ഷൂമാര്‍ട്ട്‌. 250 ബ്രാന്‍ഡുകളിലുള്ള 15,000 ചെരിപ്പുകളാണ്‌ ഇവിടെ വില്‍പ്പനയ്‌ക്കുള്ളത്‌.

ഷൂകളോട്‌ കമ്പമുള്ളവര്‍ ദുബായിലേയ്‌ക്കു പറന്നുവരുമെന്നാണ്‌ ഷൂ മാര്‍ട്ടിന്റെ ഉടമകളുടെ മനസിലിരുപ്പ്‌. ലോകത്തിന്റെ തന്നെ ഷോപ്പിംഗ്‌ കേന്ദ്രമായി മാറുകയാണല്ലോ ദുബായി.

ഗുസി, പ്രാഡ എന്നിങ്ങനെ ലോകത്തിലെ ഏറ്റവും വിലകൂടിയ പാദരക്ഷകള്‍ ഇവിടെ കിട്ടും.