Breaking News

Trending right now:
Description
 
Oct 20, 2012

അയര്‍ലണ്ടിലെ ആദ്യ സ്വകാര്യ അബോര്‍ഷന്‍ ക്ലിനിക്കിനെതിരേ വന്‍ പ്രതിഷേധം.

image അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ ആരംഭിച്ച ആദ്യ സ്വകാര്യ ഗര്‍ഭഛിദ്ര ക്ലിനിക്കിനെതിരേ വന്‍ പ്രതിഷേധം. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ ക്ലിനിക്‌ തുറന്നത്‌. നൂറുകണക്കിന്‌ ആന്റി അബോര്‍ഷന്‍ പ്രവര്‍ത്തകര്‍ ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നു. കനത്ത മഴയിലും പ്ലാക്കാര്‍ഡുകളും ഗര്‍ഭസ്ഥ ശിശുക്കളുടെ ചിത്രങ്ങളും പ്രോലൈഫ്‌ മുദ്രാവാക്യങ്ങളുമായി സ്‌ത്രീകളും പുരുഷന്മാരും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

ബെല്‍ഫാസ്റ്റിലെ ഗ്രേറ്റ്‌ വിക്ടോറിയ സ്‌ട്രീറ്റിലാണ്‌ മേരീസ്‌റ്റോപ്‌സ്‌ ക്ലിനിക്‌ ആരംഭിച്ചത്‌. ഒന്‍പത്‌ ആഴ്‌ച വരെയായ ഗര്‍ഭവും അലസിപ്പിക്കുമെന്നാണ്‌ മാരി സ്റ്റോപ്‌സ്‌ ക്ലിനിക്കിന്റെ വാഗ്‌ദാനം.

ഓരോ വര്‍ഷവും ആയിരം യുവതികളെങ്കിലും അബോര്‍ഷനായി അയര്‍ലണ്ടില്‍നിന്ന്‌ യുകെയിലേയ്‌ക്കും മറ്റും പോകുന്നുണ്ടെന്നാണ്‌ കണക്ക്‌. 1967-ലെ അബോര്‍ഷന്‍ ആക്ട്‌ നടപ്പില്‍ വരാത്ത യുകെയിലെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍മാത്രമാണ്‌. രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രധാന പള്ളികളുടെയും കനത്ത എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു ഇത്‌.

ഇതേസമയം, ക്ലിനക്കില്‍ എത്തുന്നവരെ തിരിച്ചറിയുന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കരുതെന്ന്‌ പോലീസിന്റെ വിലക്ക്‌. ക്ലിനിക്കില്‍ പരസ്യമായോ രഹസ്യമായോ എത്തുന്നവരുടെ ഫോട്ടോകള്‍ എടുക്കരുതെന്നാണ്‌ നിര്‍ദ്ദേശം. ഈ ചിത്രങ്ങള്‍ കണ്ടാല്‍ ഗര്‍ഭഛിദ്രത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ ഇവര്‍ക്കു നേരെ തിരിയുമെന്നതാണ്‌ പോലീസ്‌ ചൂണ്ടിക്കാട്ടുന്ന ന്യായം.