Breaking News

Trending right now:
Description
 
Oct 24, 2013

താമ്പായിലെ മുട്ടത്തുവര്‍ക്കി അനുസ്മരണം ഗൃഹാതുരത്വമുണര്‍ത്തി ശ്രദ്ധേയമായി

ജയിന്‍ മാത്യു മുണ്ടയ്ക്കല്‍
image താമ്പാ: പ്രശസ്ത മലയാള സാഹിത്യകാരനായ മുട്ടത്തുവര്‍ക്കിയുടെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ഫ്ലോറിഡായിലെ താമ്പായിലും മുട്ടത്തുവര്‍ക്കിയനുസ്മരണം നടത്തി. 2013 ഒക്ടോബര്‍ 18-നു വൈകുന്നേരം അഞ്ചു മണിമുതല്‍ താമ്പായിലുള്ള വാല്‍റിക്കോയില്‍ വെച്ച് നടത്തിയ അനുസ്മരണ യോഗത്തില്‍ താമ്പായിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രമുഖ സാമൂഹിക സാംസ്കാരിക സാഹിത്യ നായകരും മുട്ടത്തുവര്‍ക്കിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

പി. വി. ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ: ജോര്‍ജ്ജ് തോമസ്‌ പീടിയേക്കല്‍ ആയിരുന്നു മുഖ്യാതിഥി. കവി ചെറിയാന്‍ കെ. ചെറിയാന്‍റെ എണ്‍പത്തിയൊന്നാം ജന്മദിനവും ഡോ: രാജന്‍ മര്‍ക്കോസിന്‍റെ അറുപതാം ജന്മദിനവും (ഷഷ്ടിപൂര്‍ത്തി) തദവസരത്തില്‍ ആഘോഷിച്ചു.
മുട്ടത്ത് വര്‍ക്കിയുടെ മകന്‍ ബേബിച്ചന്‍ മുട്ടത്തും അദ്ദേഹത്തിന്‍റെ ഭാര്യ അന്നാ മുട്ടത്തും കൂടാതെ അന്നാ മുട്ടത്തിന്‍റെ സഹപാഠികളായ പെന്‍സില്‍വാനിയായില്‍ നിന്നും വന്ന ജോസ് കുഞ്ഞാപ്പുവും ഭാര്യ മറിയാമ്മയും ടാര്‍പ്പന്‍ സ്പ്രിങ്ങ്സില്‍ നിന്നും വന്ന ജേക്കബ് കുരിശിങ്കലും ഭാര്യ ബ്രിജീറ്റും യോഗത്തില്‍ ആദ്യാവസാനം പങ്കെടുത്തു.


റവ. ഡോ: മര്‍സലിന്‍ ജെ. മൊറൈസ്, റവ. ഫാ. ബന്നി കളരിക്കല്‍, റവ. ഫാ. ജോര്‍ജ്ജ് ന്യൂ പോര്‍ട്ട്‌റിച്ചി, റവ, ജോണ്‍സണ്‍ സെഫ്നര്‍, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സുനില്‍ മാത്യു വല്ലാത്തറ, സജി കരിമ്പന്നൂര്‍, സണ്ണി മറ്റമന, ഷാനി ജോസഫ്‌, ബോബി മണമേല്‍, ബെന്നി വഞ്ചിപ്പുരയ്ക്കല്‍, എബ്രഹാം തടത്തില്‍, ജോസഫ്‌ ചെറുകര, മത്തായി പഴുക്കായില്‍, സ്റ്റീഫന്‍ കൂന്തമറ്റം, ജേക്കബ്‌ ചിങ്ങവനം, മേരി ജോര്‍ജ്ജ് തോമസ്‌ ബ്രാഡണ്ടന്‍, ക്ലാരറ്റ്‌ വടക്കേല്‍ ജേക്കബ്‌ ജയിന്‍, ജോണ്‍ ജയിന്‍, എമ്മാനുവല്‍ സുനില്‍, സാമുവേല്‍ സുനില്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു.