Breaking News

Trending right now:
Description
 
Oct 20, 2012

കാന്‍സര്‍ കണ്ടെത്തുന്നതിന്‌ സ്‌മാര്‍ട്ട്‌ ബ്രായ്‌ക്ക്‌ അത്ര മിടുക്കില്ലെന്ന്‌ വിദഗ്‌ധര്‍

image സ്‌മാര്‍ട്ട്‌ ബ്രാ ഉപയോഗിച്ച്‌ കാന്‍സര്‍ കണ്ടെത്താമെന്ന അവകാശവാദത്തില്‍ വലിയ കഴമ്പില്ലെന്നു പുതിയ പഠനങ്ങള്‍. അര ദിവസം സ്‌മാര്‍ട്ട്‌ അണിഞ്ഞാല്‍ കാന്‍സര്‍ കോശങ്ങളുണ്ടെങ്കില്‍ കണ്ടെത്താമെന്നായിരുന്നു അവകാശവാദം. എന്നാല്‍ അത്ര ഫലപ്രദമല്ലെന്നു തിരിച്ചറിഞ്ഞ തെര്‍മോഗ്രാഫി എന്ന പഴയ രീതികള്‍ക്കു തുല്യമാണിതെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. 16 വ്യത്യസ്‌ത പോയിന്റുകളിലെ താപനില അളക്കുക മാത്രമാണ്‌ സ്‌മാര്‍ട്ട്‌ ബ്രാ ചെയ്യുന്നത്‌. കാന്‍സര്‍ കോശങ്ങളുടെയും അതിലേയ്‌ക്കുള്ള രക്തക്കുഴലുകളുടെയും അനിയന്ത്രിതമായ വളര്‍ച്ചയില്‍നിന്ന്‌ ശരീരത്തില്‍ അധിക ചൂടുണ്ടാകുമെന്ന വിലയിരുത്തലിലാണിത്‌. എന്നാല്‍, വളരെ ആഴത്തിലുള്ള കോശങ്ങളുടെ ചൂട്‌ തിരിച്ചറിയാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ മാമോഗ്രാം എക്‌സ്‌റേ പരിശോധനകളാണ്‌ മെച്ചമെന്നും വിദഗ്‌ധര്‍ പറയുന്നു.