Breaking News

Trending right now:
Description
 
Oct 23, 2013

ആര്‍ഭാട ജീവിതം നയിച്ച ബിഷപ്പിനെ പോപ്പ്‌ പുറത്താക്കി

image
റോം: ആര്‍ഭാടജീവിതം നയിച്ച ജര്‍മ്മന്‍ ബിഷപ്പ്‌ ഫ്രാന്‍സ്‌-പീറ്റര്‍-ടെബറാന്‍സ്‌-വാന്‍എലസ്റ്റിനെ വത്തിക്കാന്‍ ബിഷപ്പ്‌ പദവിയില്‍ നിന്ന്‌ പുറത്താക്കി. രണ്ടു ദിവസം നീണ്ട വിചാരണക്ക്‌ ഒടുവിലാണ്‌ ബിഷപ്പിനെ പുറത്താക്കാന്‍ തീരുമാനിച്ചത്‌. 53കാരനായ ബിഷപ്പ്‌ 31 മില്യണ്‍ യൂറോ ഉപയോഗിച്ച്‌ അദ്ദേഹത്തിന്റെ അരമന പുതുക്കി പണിതതാണ്‌ പുറത്താക്കലിന്‌ കാരണമാകുന്നത്‌. പരുരാതന വെസ്റ്റേണ്‍ ടാണിലുള്ള ലിംബര്‍ഗിലാണ്‌ ചാപ്പല്‍, അരമന, മ്യൂസസിയം, കോണ്‍ഫറന്‍സല്‌ ഹാള്‍, സന്യാസികള്‍ക്കുള്ള പ്രത്യേക താമസസ്ഥലം, ആഡംബര വീടുകള്‍ എന്നിവ അടങ്ങിയ കെട്ടിട സമുച്ചയമാണ്‌ പണിതത്‌. ഇദ്ദേഹത്തിന്‌ ബിഷപ്പ്‌ ഉത്തരവാദിത്തങ്ങള്‍ ഇനിയും നിര്‍വഹിക്കാന്‍ സാധിക്കില്ല.
കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഡംബര ജീവിതം നയിച്ച ഒരു ബിഷപ്പിനെ പുറത്താക്കുന്നത്‌. ലോകമാസകലമുള്ള കത്തോലിക്ക ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കുമുള്ള മുന്നറിയിപ്പാണ്‌ വത്തിക്കാന്റെ ഈ പുറത്താക്കല്‍.

കേരളത്തിലെ ബിഷപ്പുമാരും ആഡംബര ജീവിതത്തില്‍ പിന്നിലല്ല. വിവാദബിസിനസുകാരനുമായി ബന്ധമുണ്ടെന്ന്‌ ആരോപിക്കപ്പെട്ട മധ്യതിരുവതാംകൂറിലെ ബിഷപ്പു സഞ്ചരിക്കുന്നത്‌ ജര്‍മ്മന്‍ നിര്‍മ്മിത ആഡംബരകാറിലാണ്‌. ബി.എംഡബ്ല്യു കാറില്‍ നിന്ന്‌ ഈ അടുത്തകാലത്താണ്‌ മറ്റൊരു ആഡംബരകാറായ ഓഡിയിലേക്ക്‌ മാറിയത്‌. ഈ കാര്‍ ആരോ സമ്മാനമായി നല്‌കിയതാണെന്ന്‌ പറയപ്പെടുന്നു.
സമീപ രൂപതയിലെ മറ്റൊരു ബിഷപ്പ്‌ ആഡംബര കാറുകള്‍ വാങ്ങിയാല്‍ ഏതു കാറിന്റെയും പെയിന്റ്‌ മാറ്റി കറുപ്പാക്കുമത്രേ.
കേരളത്തിലെ മിക്ക പള്ളികളും അടുത്തകാലത്തായി മത്സരിച്ച്‌ ആഡംബര ദേവാലയങ്ങള്‍ നിര്‍മ്മിച്ചുക്കൊണ്ടിരിക്കുകയാണ്‌. പള്ളികള്‍ നിര്‍മ്മിക്കുന്നത്‌ നൂറ്റാണ്ടുകള്‍ക്ക്‌ വേണ്ടിയാണെന്ന അവകാശ വാദമാണ്‌ ഉന്നയിക്കുന്നത്‌. മത്സ്യത്തൊഴിലാളികളുടെ പള്ളിയായ തിരുവനന്തപുരം വെട്ടുക്കാട്ടില്‍ ഇപ്പോള്‍ നാലു കോടിയുടെ പള്ളിയാണ്‌ പണിയുന്നത്‌. ഈ പള്ളിയോട്‌ മത്സരിക്കാന്‍ സമീപ ഇടവകകളും ഇറങ്ങിയതോടെ പള്ളി നിര്‍മ്മാണ മത്സരമാണ്‌ കേരളമെങ്ങും. പള്ളി നിര്‍മ്മാണ മത്സരം മാത്രമല്ല കുരിശ്‌ സ്വര്‍ണത്തില്‍ പൊതിയുക തുടങ്ങിയ മറ്റു കലാപരിപാടികള്‍ വേറെ. ആര്‍ഭാട ജീവിതമാണ്‌ വൈദികരും മറ്റും സന്യസരും നയിക്കുന്നതെന്ന ആരോപണം വിശ്വാസികള്‍ക്കിടയില്‍ സജീവമായി നില്‍ക്കുമ്പോള്‍ പാവങ്ങളുടെ പോപ്പ്‌ നടത്തുന്ന ഈ തൂത്ത്‌ വൃത്തിയാക്കാല്‍ കത്തോലിക്ക സഭാ വിശ്വാസികള്‍ പ്രതീക്ഷയോടെയാണ്‌ നോക്കിക്കാണുന്നത്‌. 
Residence of Limburg Bishop Franz-Peter Tebartz-van Elst, 17 Oct 13