Breaking News

Trending right now:
Description
 
Oct 23, 2013

സന്തോഷകരമായ ദാമ്പത്യജീവിതത്തിന്‌

image കേരളത്തിലെ ദമ്പതിമാര്‍ക്കിടയില്‍ ലൈംഗികബന്ധം ആസ്വദിക്കാന്‍ കഴിയാത്തരീതിയില്‍ ശാരീരിക മാനസിക തലങ്ങളിലെ പൊരുത്തക്കേടുകള്‍ വര്‍ധിച്ചുകഴിഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയിലാണ്‌ ഈമാറ്റം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്‌. വര്‍ധിച്ചുവരുന്ന ടെന്‍ഷന്‍ ലൈംഗികതയെ തകിടം മറിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്‌. 25നും 35നും പ്രായത്തിനിടെ യുവദമ്പതിമാരില്‍ 80 ശതമാനം പേര്‍ക്കും ടെന്‍ഷനും മറ്റു മാനസിക പ്രശ്‌നങ്ങളും കാരണം ലൈംഗിക ജീവിതം ക്ലേശകരമാകുന്നു. 20 ശതമാനത്തിന്‌ ശാരീരിക കാരണങ്ങളാണ്‌ മുഖ്യം. കടുത്ത മാനസിക സംഘര്‍ഷങ്ങളാണ്‌ ഇന്നു യുവാക്കള്‍ അനുഭവിക്കുന്നത്‌. ഇത്‌ അവരുടെ ലൈംഗിക സംതൃപ്‌തി കെടുത്തുന്നു. പങ്കാളികള്‍ തമ്മില്‍ അകലാന്‍ ഇത്‌ പ്രേരിപ്പിക്കുകയും ചെയ്യും. 

പങ്കാളികളില്‍ ഏറെയും ജോലിയുടെ ആവശ്യത്തിനായി രണ്ടുപേരും രണ്ട്‌ ദിക്കിലാവും. കൂടിക്കാഴ്‌ചകള്‍ മാസങ്ങള്‍ കൂടുമ്പോഴോ വര്‍ഷങ്ങള്‍ കൂടുമ്പോഴോ മാത്രമായി ഒതുങ്ങും. രണ്ടും മൂന്നും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അവധിക്കു നാട്ടില്‍വരുമ്പോള്‍ മാത്രം ശാരീരിക ബന്ധം പുലര്‍ത്തി പങ്കാളി തിരിച്ചുപോകുമ്പോള്‍ ആസ്വാദ്യകരമായ സെക്‌സിന്റെ സ്ഥാനം എത്രയെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. ഇന്നത്തെ ജോലിയുടെ സ്വഭാവം അനുസരിച്ച്‌ പങ്കാളികള്‍ രണ്ടിടങ്ങളിലാവും ജോലി നോക്കുക. ഇതുമൂലം പങ്കാളികള്‍ വര്‍ഷങ്ങളോളം സെക്‌സ്‌ അടക്കിപ്പിടിച്ച്‌ ജീവിക്കേണ്ടിവരുന്നു. അവധിക്കെത്തുമ്പോള്‍ മാത്രമുള്ള ലൈംഗിക ബന്ധം പലപ്പോഴും സന്താനോത്‌പാദനത്തിനുവേണ്ടി മാത്രമാവുകയും ചെയ്യും. സന്തോഷകരമായ ദാമ്പത്യജീവിതത്തിന്‌ സംതൃപ്‌തി നിറഞ്ഞ ലൈംഗികത അത്യന്താപേക്ഷിതമാണ്‌. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്‌മളമാകുന്നതില്‍ പ്രധാന ഘടകം ലൈംഗികതയുടെ വിജയമാണെന്ന്‌ ഓര്‍ക്കുക.